ഒമാൻ മസ്കറ്റിൽ എയർഇന്ത്യ എക്സ്പ്രസിസ് വിമാനത്തിൽ ടേക്ക് ഓഫിന് തൊട്ടുമുൻപ് പുക; കുഞ്ഞുങ്ങളുമായി പരക്കം പാഞ്ഞ് യാത്രക്കാർ

മസ്കറ്റ് :ടേക്ഓഫിനിടെ പുക കണ്ടതിനെത്തുടർന്ന് മസ്‌കറ്റ് – കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. 141 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതർ. എയർ ഇന്ത്യ എക്സ്പ്രസിന് തീപിടിച്ചതിനെ തുടർന്ന് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ പെട്ടെന്നാണ് വിമാനത്തിന്റെ ചിറകിൽനിന്നും പുകയുയരുന്നത് കണ്ടത്. ഇതോടെ എമർജൻസി വാതിലിലൂടെ പുറത്തിറങ്ങിയ യാത്രക്കാർ അവിടെനിന്ന് പരക്കം പായുന്ന വിഡിയോ ദൃശ്യം പുറത്തുവന്നു.

കുഞ്ഞുങ്ങളെയുമെടുത്ത് യാത്രക്കാർ ഓടുന്നതും ദൃശ്യത്തിൽ കാണാം. ഇതിനിടെ പതിനാലു പേർക്ക് പരുക്കേറ്റതായാണ് വിവരം. 141 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് കുഞ്ഞുങ്ങളും ഉൾപ്പെടും. തീപിടിക്കാൻ കാരണം എന്തെന്ന് വ്യക്തമല്ല. അപകടവിവര‌ം ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. മുംബൈയില്‍നിന്ന് മറ്റൊരു എയര്‍ ഇന്ത്യ വിമാനം മസ്‌കത്തിലെത്തി യാത്രക്കാരെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാനം ടേക് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ടാക്‌സിബേയിലേക്ക് നീങ്ങിയപ്പോഴാണ് ഇടതുവശത്തെ ചിറകില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ ടേക് ഓഫ് നിര്‍ത്തിവെച്ച് യാത്രക്കാരെ എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കുകയായിരുന്നു. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ വിമാനത്തിന് മുകളിലേക്ക് വെള്ളം ചീറ്റി തീപടരുന്നത് തടഞ്ഞു.

Top