കാലിഫോർണിയായിലെ പുകവലി പ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്തിയ ബില്ലിൽ ഗവർണർ ഒപ്പിട്ടു  

പി.പി ചെറിയാൻ

കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാനത്തെ പുകവലി പ്രായം പതിനെട്ടിൽ നിന്നും ഇരുപത്തി ഒന്നാക്കി ഉയർത്തിയ ബില്ലിൽ ഗവർണർ ജറി ബ്രൗൺ് ഒപ്പിട്ടു.   ഇന്ന് ബുധനാഴ്ച ഗവർണർ ഒപ്പു വച്ച ബില്ലിൽ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നതിനും വിലക്കും നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പുകവലി മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കു പ്രാദേശിക തലത്തിൽ പിരിച്ചെടുക്കുന്ന നികുതി പണം ചിലവഴിക്കുന്നതിനു കൗണ്ടികൾക്കു അനുമതി നൽകുന്നതിനു തയ്യാറാക്കിയ ബിൽ ഗവർണർ വീറ്റോ ചെയ്തു. ഈ ബിൽ വോട്ടർമാരുടെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതായിരുന്നു.   മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പുകയില നികുതി ഏറ്റവും കുറവ് ഈടാക്കുന്ന സംസ്ഥാനമാണ് കാലിഫോർണിയ. വൻകിട പുകയില വ്യാപാരികൾ ഗവർണറുടെ വീറ്റോ നടപടിയ്‌ക്കെതിരെ രംഗത്ത് എത്തി. വോട്ടെടുപ്പിലൂടെ ഗവർണറുടെ വീറ്റോ റദ്ദാക്കാനാകുമെന്നു ഇവർ അഭിപ്രായപ്പെട്ടു.    പുകവലി പ്രായം ഉയർത്തിയതും ഇ – സിഗരറ്റ് ഉപയോഗം നിയന്ത്രിക്കുന്നതും ഹെൽത്ത് കെയർ പ്രത്യേക സെഷനിൽ അംഗീകരിച്ചു. ജൂൺ ഒൻപതു മുതൽ നടപ്പാക്കും. വർഷങ്ങളായി ഉയർത്തിയ ആവശ്യം അംഗീകരിച്ചതിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അമേരിക്കൻ ലങ് അസോസിയേഷൻ കാൻസർ സൊസൈറ്റി, കാലിഫോർണിയ മെഡിക്കൽ അസോസിയേഷൻ എന്നീ സംഘടനാ ഭാരവാഹികൾ ഗവർണറെ അഭിനന്ദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top