സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് ശക്തമായ മഞ്ഞുവീഴ്ചയ്്ക്കു സാധ്യതയുണ്ടെന്നും ആളുകൾ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി മൈറ്റ് ഐറൈൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണത്തെ ക്രിസമസിന് സ്‌നോ ഉണ്ടാവുമെന്ന് തന്നെയാണ് ഐറിഷ് കാലാവസ്ഥാ ഏജൻസിയായ മെറ്റ് എറാന്റെ പ്രവചനം.
ഈയാഴ്ച അവസാനം വരെ 6 11 ഡിഗ്രി ചൂടുള്ള കാലാവസ്ഥയാകും ഉണ്ടാവുക.രാത്രികൾ പൊതുവെ തണുപ്പുള്ളവയായിരിക്കും.പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ചെറിയ കാറ്റുവീശും.മേഘാവൃതമായ ആകാശമായിരിക്കും ഇവിടങ്ങളിൽ. ഏറ്റവും താഴ്ന്ന താപനില 1 ഡിഗ്രി ആയിരിക്കും എന്നൊക്കെ പറഞ്ഞ കൂട്ടത്തിലാണ് ക്രിസ്മസ് കാലത്തെ കാലാവസ്ഥയും മെറ്റ് എറാൻ സംശയരഹിതമായി പറഞ്ഞു വെച്ചത്.
ഞായറാഴ്ചയോടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ പെയ്യും.തിങ്കളാഴ്ചയോടെ(നാളെ) രാത്രിയിൽ മഞ്ഞിറങ്ങും.വീണ്ടും ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ പെയ്യും. ശേഷം ക്രിസ്മസ് വരെ മഞ്ഞുപെയ്യുമെന്നാണ് മെറ്റ് എറാൻ പറയുന്നത്.