ദമാം: യു.ഡി.എഫ് ഭരണത്തിൽ കേരളം സുരക്ഷിതമല്ലാത്ത ഒരു സംസ്ഥാനമായി മാറിയെന്നും പേടിയും, മാനഭയവും കൂടാതെ അമ്മ പെങ്ങാൻമാർക്കും, പ്രവാസി കുടുംബങ്ങൾക്കും ജീവിക്കുവാൻ പറ്റാത്ത അവസ്ഥ യാണ് കേരളത്തിൽ നിലനില്ക്കുന്നതെന്നും ഈ അവസ്ഥക്ക് മാറ്റം വരുത്തേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണെന്നും നവോദയ രക്ഷാധികാരി ആസാദ് തിരൂർ അഭിപ്രായപെട്ടു .സമീപ കാല സംഭവങ്ങളുടെ വെളിച്ചത്തിൽ വരുന്ന നിയമസഭ ഇലക്ഷനിൽ പ്രവാസികൾ മാറി ചിന്തിക്കണമെന്നും നാട്ടിലുള്ള സ്വന്തം കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ആർജ്ജവമുള്ള ഒരു ഭരണം വരുന്നതിനു വേണ്ടി ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“പുതിയ ഒരിന്ത്യ പുതിയ കേരളം മാറ്റത്തിനായി പ്രവാസിയും” എന്ന മുദ്രാവാക്യവുമായി നവോദയ ദമാം ടൌൺ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള പോർട്ട് മേഖലയിലെ ഖലദിയ – 1 യുണിറ്റിൽ നടന്ന പ്രവാസി സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ, അഴിമതിമുക്ത, വികസിത കേരളത്തിനായി ഒന്നിക്കാം എന്ന ആഹ്വാനവുമായി അവസാനിച്ച പ്രവാസി സംഗമത്തിൽ ബാബു പി.ഇ അദ്യക്ഷത വഹിച്ചു.രാകേഷ് അനുശോചന പ്രമേയവും മനോജ് റിപ്പോർട്ടും അവതരിപ്പിച്ചു. അജയ് ഇല്ലിച്ചിറ, സുദർശനൻ വർക്കല എന്നിവർ സംസാരിച്ചു. ലൈബ്രറിയുടെ ഉൽഘാടനം ഏരിയാ സെക്രട്ടറി മനേഷ് പുല്ലുവഴിയും മെംബെർഷിപ്പ് കാർഡിന്റെ ഉൽഘാടനം ശ്രീകുമാർ വള്ളികുന്നവും നിർവഹിച്ചു, സുധിയുടെ ഗാനങ്ങൾ മിഴിവേകിയ പരിപാടിയിൽ ഷെറഫുദീൻ സ്വാഗതവും പ്രശാന്ത് നന്ദിയും രേഖപ്പെടുത്തി.