സോഷ്യല്‍ ഹൗസിങ്ങിലെ വീടുകളുടെ തകര്‍ച്ച: അറ്റകുറ്റപണികള്‍ക്കായി ഏഴു മില്യണ്‍ യൂറോയില്‍ അധികം വേണ്ടിവരുമെന്നു റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തെ സോഷ്യല്‍ ഹൗസിങ്ങിന്റെ ഭാഗമായി നിര്‍മിച്ചു നല്‍കിയ വീടുകളുടെ ഫൗണ്ടേഷനില്‍ അടക്കമുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി ഏഴു മില്ല്യണ്‍ യൂറോയില്‍ അധികം വേണ്ടിവരുമെന്നു റിപ്പോര്‍ട്ടുകള്‍. ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ സോഷ്യല്‍ ഹൗസിങ്ങിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മിച്ചു നല്‍കിയ വീടുകള്‍ക്കാണ് ഇപ്പോള്‍ തകര്‍ച്ച നേരിട്ടിരിക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഒന്‍പത് എസ്റ്റേറ്റുകളിലായി സര്‍ക്കാര്‍ നിര്‍മിച്ച 150 വീടുകളും, കമ്മ്യൂണിറ്റി സംവിധാനങ്ങളുമാണ് തകര്‍ച്ചയെ നേരിടുന്നത്. പലപ്പോഴും ഇത്തരത്തില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ഫൗണ്ടേഷനുകളും, ഭിത്തികളും വിണ്ടു കീറുന്നതും, തകരാര്‍ സംഭവിക്കുന്നതുമായ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. റിപ്പോര്‍ട്ടുകളുടെ ഭാഗമായി ഇത്തരം സംഭവങ്ങള്‍ പുറത്തായതോടെ കെട്ടിടങ്ങളിലെ വ്യാപകമായ രീതിയില്‍ തകര്‍ച്ച സംഭവിച്ചത് എങ്ങിനെ എന്നു പരിശോധിക്കുകയാണ് ഉദ്യോഗസ്ഥ സംഘം അടക്കമുള്ളവര്‍.
എന്നാല്‍, കെട്ടിടങ്ങള്‍ തകര്‍ന്നത് എങ്ങിനെ എന്നതു സംബന്ധിച്ചു കൃത്യമായ വിവരം നല്‍കാന്‍ അധികൃതര്‍ക്കു ഇനിയും സാധിച്ചിട്ടില്ലെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. പ്രദേശത്തെ കെട്ടിടങ്ങള്‍ തകര്‍ന്നതു കരാറുകാരന്റെ പ്രശ്‌നമായി കണക്കാക്കി കരാറുകാരനില്‍ നിന്നു പിഴ തുക ഈടാക്കണമെന്ന നിര്‍ദേശവും അധികൃതര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാല്‍, സംഭവത്തിനു പിന്നിലെ കാരണങ്ങള്‍ സംബന്ധിച്ചു വ്യക്തമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശമാണ് സ്ട്രക്ചറല്‍ എന്‍ജിനീയര്‍ പീറ്റര്‍ ഫിന്നേഗാന്‍ അറിയിച്ചു.
നിലവില്‍ നിരവധി തുക ചിലവഴിച്ചു കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കുന്നു. നിലവില്‍ വീടുകളും ഫുട്പാത്തുകളും നിര്‍മിക്കുന്നതിനായി നിരവധി തുക അധികൃതര്‍ ചിലവഴിച്ചു കഴിഞ്ഞിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയറോണ്‍മെന്റും ഇതിനുള്ള തുക ചിലവഴിച്ചു കഴിഞ്ഞിട്ടുണ്ട്.

Top