ഡബ്ലിന്‍: സോഷ്യല്‍ വെല്‍ഫെയര്‍ പെന്‍ഷന്‍ സ്വന്തമാക്കുന്നവര്‍ക്കു ഇവര്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാന്‍ കാത്തിരിക്കേണ്ടി വരുന്നത് ആറു മാസത്തോളമെന്നു റിപ്പോര്‍ട്ടുകള്‍. പെന്‍ഷന്‍ പേയ്‌മെന്റുകളുടെ കാര്യത്തില്‍ വാക്കാല്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാനാണ് ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കു സ്വന്തമാക്കേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രൊട്ടക്ഷന്റെ കണക്കുകള്‍ പ്രകാരമാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. സോഷ്യല്‍ വെല്‍ഫെയര്‍ പെന്‍ഷനുകളുടെ കാര്യത്തിലുള്ള അപേക്ഷയില്‍ വാക്കാല്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ 25.7 ആഴ്ചകള്‍ക്കകമാണ് തീരുമാനമുണ്ടായിരിക്കുന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. രേഖാമൂലം ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ 18.2 ആഴ്ചകള്‍ക്കകം തീരുമാനമുണ്ടാകുമെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
വിവിധ നിലവാരത്തിലുള്ള പേയ്‌മെന്റുകള്‍ അനുവദിക്കുന്നതില്‍ കൂടുതല്‍ സമയം അധികമായി എടുക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ തീരുമാന പ്രകാരം വാക്കാലുള്ള അപേക്ഷകളില്‍ 16 ആഴ്ചകള്‍ക്കകം തീരുമാനമെടുക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടി വന്നാല്‍ 70 ആഴ്ച മാത്രമാണ് വാക്കാല്‍ ഉള്ള അപേക്ഷകളില്‍ തീരുമാനമെടുക്കേണ്ടി വരുന്നത്.