പി.പി ചെറിയാൻ
അർ്കൻസാസ്: ഫാസ്റ്റ് ഫുഡ് റസ്റ്ററണ്ടിൽ വെള്ളത്തിനു ഓർഡർ നൽകിയതിനു ശേഷം അതേ കപ്പിലെ വെള്ളം ഒഴിച്ചു കളഞ്ഞു സോഡാ നിറച്ചെടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു കളവു കേസ് ചാർജ് ചെയ്തു സംഭവം സ്പ്രിംങ് ഡെയിലിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഡ്രൈവ് ത്രുവിലൂടെ സ്പ്രിംങ് ഡെയ്ൽ മെക്ക് ഡൊണാൾഡിൽ ഓർഡർ നൽകിയപ്പോൾ ആവശ്യപ്പെട്ട വെള്ളം പണം അടച്ചു ഓർഡർ ചെയ്തതു ലഭിച്ചപ്പോൾ യുവാവ് കാർ പാർക്ക് ചെയ്തു അകത്തേയ്ക്കു പ്രവേശിച്ചു. കപ്പിലെ വെള്ളം പുറത്തേയ്ക്കു കളഞ്ഞതിനു ശേഷം ഇതേ കപ്പിൽ ഡോഡാ നിറച്ചെടുത്തു. സോഡാ തിരികെ വയ്ക്കണമെന്നു മാനേജർ ആവശ്യപ്പെട്ടെങ്കിലും യുവാവ് കാറിൽ കയറി രക്ഷപെട്ടു. മാനേജർ കാർ തടയുന്നതിനു ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
തുടർന്നു പൊലീസിൽ വിവരം അറിയി്ക്കുകയും യുവാവിനെ പിൻതുടർന്നു അറസ്റ്റ് ചെയ്യുകയും ചെയ്ത.ു ഇത്തരം സംഭവങ്ങൾ പല ഫാസ്റ്റ് ഫുഡ് റസ്റ്ററണ്ടുകളിലും ഉണ്ടാകാറുണ്ടെങ്കിലും ഇത്തരത്തിൽ ഗൗരവകരമായ തരത്തിലേയ്ക്കു മാറുന്നത് അസാധാരണമായാണ്. വെള്ളം മതി എന്നു പറഞ്ഞ് കപ്പ് നൽകിയതിനു ശേഷം ജീവനക്കാരുടെ കണ്ണുവെട്ടിച്ചു സോഡാ എടുക്കുന്നവർക്കു ഒരു മുന്നറിയിപ്പു കൂടിയാണ് ഈ സംഭവം. യുവാവിനെതിരെ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കണോ എന്നു പൊലീസ് അന്വേഷിച്ചു വരുന്നു.