ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ സൗരോര്‍ജ കുപ്പത്തൊട്ടികള്‍; ഒപ്പം വൈ ഫൈയും

ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില് ‍ സൗരോര്‍ ജ കുപ്പത്തൊട്ടികള്‍ ‍ സ്ഥാപിക്കുമെന്ന് വേസ്റ്റ് മാനേജ് ‌ മെന്റ് കമ്പനിയായ ബീഹ വ്യക്തമാക്കി . ഇവയില് ‍ വൈഫൈ സൗകര്യം ഉണ്ടായിരിക്കും . 40 ചതുരശ്രമീറ്ററില് ‍ ഇതില് ‍ നിന്ന് വൈ ഫൈ സിഗ് ‌ നലുകള് ‍ ലഭ്യമാകും . കുപ്പത്തൊട്ടി നിറയുമ്പോള് ‍ കണ് ‍ ട്രോള് ‍ റൂമില് ‍ വിവരം എത്തുന്ന സംവിധാനവും ഉണ്ടായിരിക്കും . പരിസ്ഥിതി സൗഹൃദ കുപ്പത്തൊട്ടികള് ‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നും മാനേജിംഗ് ഡയറക്ടര് ‍ മുഹമ്മദ് അല് ‍ ഹുസ് ‌ നി പറഞ്ഞു . ആദ്യ ഘട്ടത്തില് ‍ യൂണിവേഴ് ‌ സിറ്റി സിറ്റി , അല് ‍ കസബ ഭാഗങ്ങളിലാണ് കുപ്പത്തൊട്ടികള് ‍ സ്ഥാപിക്കുക . ഏതാണ്ട് രണ്ടായിരം കുപ്പത്തൊട്ടികള് ‍ ക്ക് സ്ഥലം കണ്ടെത്തിയിട്ടുണ്ട് . ലണ്ടന് ‍, ന്യൂയോര് ‍ ക്ക് നഗരങ്ങളില് ‍ കുപ്പത്തൊട്ടികളുണ്ട് . സ്മാര് ‍ ട് ടെക് ‌ നോളജി വ്യാപകമാക്കണമെന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് ‍ റാശിദ് അല് ‍ മക്തൂമിന്റെ നിര് ‍ ദേശമനുസരിച്ചാണ് ഇത്തരം നൂതന ആശയങ്ങളെന്ന് മുഹമ്മദ് ഹുസ് ‌ നി വ്യക്തമാക്കി .

Top