സ്വന്തം ലേഖകൻ
മസാച്യുസൈറ്റ്സ്: അമേരിക്കൻ ഐഡൽ ഫെയർവെൽ സീസണിൽ ഇന്ത്യൻ അമേരിക്കൻ ഗായിക സോണിക വെയ്സ് ഇരുപത്തിനാലാം സ്ഥാനം കരസ്ഥമാക്കി. ഫെബ്രുവരി നാലിനാണ് പ്രകടനത്തിൽ ജഡ്ജ് ജെന്നിഫർ ലോപ്പസ് സോണികാ വെയ്സ് 24-ാം സ്ഥാനത്തെത്തിയതായി പ്രഖ്യാപിച്ചു.
അടുത്ത ആഴ്ച നടക്കുന്ന മത്സരത്തിൽ ഒരു ഗ്രൂപ്പിലും 12 പേരെ വീതം, ഉൾപ്പെടുത്തിയാണ് അവസാന പോരാട്ടത്തിനു തയ്യാറെടുക്കുന്നത്. ഇരുപത്തിരണ്ടു വയസുള്ള സോണികായുടെ പ്രകടനത്തെക്കുറിച്ചു ജഡ്ജിമാർ വലിയ മതിപ്പു പ്രകടിപ്പിച്ചുവെങ്കിലും കൂടുതൽ പരിശീലനം അവശ്യമാണെന്നും ഇവർ അഭിപ്രായപ്പെട്ടു.
ഇരുപത്തിനാലാമത് എത്തിയെന്ന വാർത്തയെ അത്ഭുതത്തോടെയാണ് സോണിക ശ്രവിച്ചത്. ഇത് എനിക്കു വിശ്വസിക്കാനാവുന്നില്ല എന്നയിരുന്നു ഇവരുടെ ആദ്യ പ്രതികരണം. മൂന്നു വയസുമുതലാണ് സോണിക സംഗീതം പഠിച്ചു തുടങ്ങിയത്.