പി.പി ചെറിയാൻ
ഡാള്ളസ്: നോർത്ത് ടെക്‌സസ് സിനിമാ പ്രേമികൾക്കായി ഒരുക്കിയിരിക്കുന്ന രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിനു ഫെബ്രുവരി 19 നു ഡാള്ളസിൽ തുടക്കമാവും. ഫെബ്രുവരി 19 മുതൽ 21 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ വിവിധ അവാർഡുകൾ നേടിയിട്ടുള്ള ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ഫീച്ചർ ഫിലിമുകളും അടക്കം 13 സിനിമകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡാള്ളസ് പിറോട്ട മ്യൂസിയം, പ്ലാനോ എൻജലിക്ക ഫിലിം സെന്റർ എന്നിവിടങ്ങളിലാണ് പ്രദർശനം നടക്കുന്നത്. പിറോട്ട മ്യൂസിയത്തിൽ മിസ് ഇന്ത്യ അമേരിക്ക എന്ന സിനിമയും പ്രദർശിപ്പിക്കും. ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിക്കുന്നത് ഈ ചിത്രമാണ്. ഫെബ്രുവരി 20 നു ബ്ലൂറെലക്ക്മി, ഐസൈ ബല്ലാജി, ഹെൽപ് അസ് ഫൈൻ, സുനിൽ ത്രിപാദി, ഷാക്കൽ വനവാസ് ഉമിക്ര തുടങ്ങിയ ചിത്രങ്ങളും പ്രദർശനത്തിനു എത്തിക്കും.
സമാപന ദിവസം സൂപ്പർ ഗേൾ, ധനൽ, അമ്മത്തേപ്പ്, അലിഗർ തുടങ്ങിയവയും പ്രദർശിപ്പിക്കും. പ്രശസ്ത സിനിമാ നിർമ്മാതാക്കൾ, അഭിനേതാക്കൾ പ്രാദേശിക നേതാക്കൾ തുടങ്ങിയവർ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കും. പ്രവേശനം പാസ്മൂലമാണ്. കൂടുതൽ വിവരങ്ങൾ ഡാള്ളസ് ഫോർട്ട് വർത്ത് സൗത്ത് ഏഷ്യൻ ഫിലിം ഫെസറ്റിവൽ വെബ് സൈറ്റിൽ നിന്നും ലഭിക്കും.