ഡബ്ലിൻ : കഴിഞ്ഞയാഴ്ച ഡബ്ലിനിൽ നടന്ന കത്തിക്കുത്തിൽ പ്രതിയെന്ന് തെറ്റായി തിരിച്ചറിഞ്ഞ ഒരാൾക്ക് പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി . ഒരു നിരപരാധിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെത്തുടർന്ന് ഗാർഡ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഡബ്ലിൻ സ്‌കൂളിന് പുറത്ത് നടന്ന കത്തികുത്തിൽ മൂന്ന് കുട്ടികൾക്കും ഒരു ക്രെഷ് തൊഴിലാളിക്കും പരിക്കേട്ടിരുന്നു.
ഓൺലൈൻ വാർത്താ ഗ്രിപ്റ്റിൽ ഒരു ലേഖനം തെറ്റായി പ്രസിദ്ധീകരിക്കുകയും കുത്തേറ്റയാളെന്ന തരത്തിൽ തെറ്റായി രേഖപ്പെടുത്തിയ വാർത്ത നീക്കം ചെയ്തു. ഗാർഡയുടെ നിർദേശത്തെ തുടർന്നാണ് വാർത്ത ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്‌തത് .
ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ, ഒരു വ്യക്തിയുടെ ചിത്രവും കുത്തേറ്റ പ്രതിയെ ഉൾപ്പെടുത്തി ഒരു കോടതി കേസിലെ വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഇത് തികച്ചും വ്യത്യസ്തമായതും തെറ്റായതും ആയിരുന്നു . സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പേരുള്ള വ്യക്തിക്ക് കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിൽ പങ്കില്ല.
ആക്രമണം നടത്തിയതായി സംശയിക്കുന്ന, ഐറിഷ് പൗരത്വമുള്ള അൾജീരിയൻ പൗരൻ ആശുപത്രിയിൽ തുടരുകയാണ്, ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആരോഗ്യപരമായ കാര്യത്തിൽ പുരോഗതി ഉണ്ടായാൽ ഈ ആഴ്ച അവസാനത്തിന് മുമ്പ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.കിട്ടുന്നതെല്ലാം ആധികാരിത നോക്കാതെ ഷെയർ ചെയ്‌താൽ പോലീസ് നടപടി ഉണ്ടാകുമെന്നുള്ള ജാഗ്രത ഉണ്ടായിരിക്കണം .