
പി.പി ചെറിയാൻ
സൗത്ത് കരോളിനാ: പതിനേഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഒരു ടീസ്പൂൺ ഉപ്പു നൽകി മരിക്കാനിടയാക്കിയ കേസിൽ 23 വയസുള്ള മാതാവ് കിംബർലി മാർട്ടിൻസിനെ ആഗ്സ്റ്റ് മൂന്നു ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
ഞായറാഴ്ചയായിരുന്നു സംഭവം. അമിതമായി ഉപ്പു നൽകിയതിനെതിരെ തുടർന്നു അബോധാവസ്ഥയായ കുട്ടിയെ സ്പാർട്ടൻ ബർഗ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ലൈഫ് സപ്പോർട്ടിൽ കഴിഞ്ഞിരുന്ന കുഞ്ഞിന്റെ മരണം ഇന്നാണ് സ്ഥിരീകരിച്ചത്.
നോർത്ത് കരോളിനാ അതിർത്തി ഗ്രാമമായ ഫിംഗർവില്ലയിൽ മൂന്നു കുട്ടികളോടൊപ്പമാണ് കിംബർലി കഴിഞ്ഞിരുന്നത്. സോഡിയം ശരീരത്തിനു ആവശ്യമായിരുന്നെങ്കിലും അമിതമാകുന്നത് വിഷാംശമായി മാറിയതാണ് മരണകാരണമെന്നു ആശുപത്രി അധികൃതർ പറഞ്ഞു.
കപ്പലപകടത്തിൽപെട്ട് മനുഷ്യൻ ഉപ്പുകലർന്ന സമുദ്രജലം കുടിച്ചതിനെ തുടർന്നു മരണം അടഞ്ഞതും പഞ്ചസാരയാണെന്നു കരുതി കുട്ടികൾക്കു ഉപ്പു നൽകിയ മരണം അടഞ്ഞ സംഭവവും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും നാഷണൽ കാപ്പിറ്റൽ പോയ്‌സൺ സെന്റർ അരിയിച്ചു.
കോടതിയിൽ ഹാജരാക്കിയ മാതാവിനു ജാമ്യം അനുവദിക്കാതെ കോടതി കൗണ്ടി ജയിലിൽ അടച്ചു. രണ്ടു കുട്ടികളെ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽ സർവീസിന്റെ കസ്റ്റഡിയിൽ വിട്ടു.