പി.പി ചെറിയാൻ
ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ രൂപീകരണ പ്രക്രിയയിൽ മുഖ്യ പങ്കാളിയും സീനിയർ ലീഡറും ആയ ഡോ.ശ്രീധർ കാവിലിന്റെ ആകസ്മിക നിര്യാണത്തിൽ അമേരിക്ക റിജിയൺ എക്‌സിക്യുട്ടീവ് കമ്മിറ്റി അടിയന്തരമായി പ്രസിഡന്റ് ഷാജി രാമപുരത്തിന്റെ അധ്യക്ഷതയിൽ കൂടി അനുശോചനം അറിയിച്ചു.
ന്യൂയോർക്ക് സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി പ്രഫസർ ആയിരുന്നു പരേതൻ നിരവധി സാമൂഹിക സാംസികാരിക രംഗങ്ങളിൽ നിറസാന്നിധ്യം ആയിരുന്നു. വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ തലത്തിൽ തന്നെ നികത്താനാവാത്ത ഒരു വിടവ് ആണ് ഡോ.ശ്രീധർ കാവിലിന്റെ നിര്യാണം മൂലം നഷ്ടപ്പെട്ടത് എന്ന് യോഗം വിലയിരുത്തി.
പരേതന്റെ ദേഹവിയോഗത്തിൽ ആൻഡ്രൂ പാപ്പച്ചൻ,ഡോ.ജോർജ് കാക്കനാട്, ജോൺസൺ തലച്ചെല്ലൂർ, ഗോപാലപിള്ള, ചെറിയാൻ അലക്‌സാണ്ടർ, ഏലിയാസ്‌കുട്ടി, പത്രോസ്, ഫിലിപ്പ് തോമസ്, പ്രമോദ് നായർ, സിസിൽ ചെറിയാൻ, അല്ക്‌സ് അലക്‌സാണ്ടർ, ജോൺസൺ കല്ലുംമ്മൂട്ടിൽ, ഫ്രാൻസിസ് ജോർജ്, വർഗീസ് മാത്യു, സുജൻ മാത്യൂസ്, ജയശങ്കർ പിള്ള, രഞ്ജിത് ലാൽ എന്നിവർ അനുശോചിച്ചു.