പി.പി ചെറിയാൻ
ന്യൂയോർക്ക്: ന്യൂയോർക്കിലെ ആദ്യ ചീഫ് ഡിജിറ്റൽ ഓഫിസറായി സൗത്ത് ഏഷ്യൻ ജേർണലിസ്റ്റ് അസോസിയേഷൻ ഫൗണ്ടർ ശ്രീ ശ്രീനിവാസനെ നിയമിച്ചു. ആഗസ്റ്റ് ഒന്നു മുതൽ നിയമനം പ്രാബല്യത്തിൽ വരുമെന്ന ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോ അറിയിച്ചു.
ഇപ്പോൾ ഇന്ത്യയിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ ശ്രീനിവാസവൻ പുതിയ സ്ഥാന ലബ്ദിയിൽ തന്റെ സന്തോഷം പങ്കിടുകയും നിയമനം നടത്തിയ ന്യൂയോർക്കു മേയർക്കു പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ലോകത്തിലെ സുപ്രധാന നഗരങ്ങളിലൊന്നായ ന്യൂയോർക്ക് സിഡിഒ ആയി നിയമിതനായ ശ്രീ ശ്രീനിവാസവൻ മുൻ ഇന്ത്യൻ അംബാസിഡറും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനുമായ ടി.പി ശ്രീനിവാസന്റെ മകനാണ്.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നും ബിരുദം നേടിയതിനു ശേഷം കൊളംബിയ സർവകലാശിലയിൽ നിന്നും 1993 ൽ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു. മാൻഹാൾട്ടനിൽ ഭാര്യ രൂപ ഉണ്ണി കൃഷ്ണനോടൊപ്പം താമസിക്കുന്ന ശ്രീനി ഇരട്ടകുട്ടികളുടെ പിതാവാണ്. ഒക്ടോബർ 2015 മുതൽ പബ്ലിക്ക് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ കമ്മിഷനായി പ്രവർത്തിക്കുന്ന ശ്രീ ശ്രീനിവാസവന്റെ സിഡിഒ നിയമനം ഇന്ത്യൻ വംശജൻമാർക്കുള്ള മറ്റൊരു അംഗീകാരമാണ്.