ജീമോൻ റാന്നി
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജെയിംസ് ക്നാനായ ചർച്ച് വി. യാക്കോബ് ശ്ലീഹായുടെ ഓർമ്മപെരുന്നാളിനോടനുബന്ധിച്ച്, പുതുതായി നിർമിക്കുന്ന ദേവാലയ പാരിഷ് ഹാളിന്റെ ധനശേഖരണാർത്ഥം നടത്തിയ റാഫിൾ ഡ്രോ വിജയകമായിരുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.
ജൂൺ 20 നു ഞായറാഴ്ച ശുശ്രൂഷാനന്തരം നടത്തിയ നറുക്കെടുപ്പിൽ വിജയികളായ അനുമോൾ ടോമി മണലിൽ ഒന്നാം സമ്മാനമായ 200 ഗ്രാം സ്വർണ്ണം 24 കാരറ്റ് (25 പവൻ), രണ്ടാം സമ്മാനം ഫിന്നി വർഗീസീനും (100 ഗ്രാം സ്വർണ്ണം) മൂന്നാം സമ്മാനം 50 ഗ്രാം സ്വർണം ലേയ മാത്യുവിനും ലഭിച്ചു. വിജയികൾക്കുള്ള നറുക്കുകൾ എടുത്തത് മുഖ്യാതിഥികളായിരുന്ന ബഹു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്,സ്റ്റാഫ്‌ഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു, വെരി.റവ.ഫാ. പ്രസാദ് കുരുവിള കോവൂർ കോറെപ്പിസ്‌കോപ്പ എന്നി വരായിരുന്നു.ഏറ്റവും കൂടുതൽ റാഫിൾ ടിക്കറ്റുകൾ വിറ്റവർക്കു ചെമ്മണൂർ ജൂവല്ലേഴ്‌സ് സംഭാവന ചെയ്ത പ്രോത്സാഹന സമ്മാനങ്ങൾ തോമസ് കുട്ടി വൈക്കത്തുശ്ശേരിൽ,സുരേഷ് ഏബ്രഹാം, സഖറിയാ ഏബ്രഹാം ചരിവുപറമ്പിൽ എന്നിവർക്ക് ലഭിച്ചു.
വി. യാക്കോബ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചു വെരി.റവ.ഫാ. പ്രസാദ് കുരുവിള കോറെപ്പിസ്‌കോപ്പ, ഫാ. ജെക്കു സഖറിയ ചരിവുപറമ്പിൽ (വികാരി), ഫാ. ജോസഫ് മത്തായി എന്നിവരുടെ കാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബാന അർപ്പിക്കുകയുണ്ടായി. പെരുന്നാളിനോടനുബന്ധിച്ച് റാസയും തക്സ എഴുന്നള്ളിപ്പും നടത്തുകയുകയുണ്ടായി. സെന്റ് ജെയിംസ് ചെണ്ട മേള ടീം ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ശേഷം സ്നേഹ വിരുന്നും ഉണ്ടായിരുന്നു. ഈ വർഷത്തെ പെരുന്നാൾ ആഘോശങ്ങൾ ഏറ്റെടുത്തു നടത്തിയത് ഇടവകാംഗങ്ങളായ തെന്നശ്ശേരിയിൽ എബ്രഹാം കുര്യാക്കോസ്, പുന്നൂസ് കുര്യാക്കോസ് എന്നിവരുടെ കുടുംബങ്ങളായിരുന്നു.
പെരുന്നാൾ ആഘോഷങ്ങളുടെയും റാഫിൾ ഡ്രോയുടെയും വിജയകരമായ നടത്തിപ്പിന് ഇടവക ജനങ്ങളുടെ പൂർണ സഹകരണത്തോടെ ഫാ. ജെക്കു സക്കറിയ(വികാരി) എബി മാത്യു കുറ്റിയിൽ ( സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ ഇടവക കമ്മിറ്റി,റാഫിൾ കമ്മിറ്റി എന്നിവർ പ്രവർത്തിച്ചു.സെന്റ് ജെയിംസ് ചർച്ച് പി ആർ ഓ യും ഇടവക ട്രഷററും റാഫിൾ കോർഡിനേറ്ററുമായ തോമസ് കുട്ടി വൈക്കത്തുശ്ശേരിൽ അറിയിച്ചിതാണിത്.