മസ്‌ക്കറ്റ്: ഡാള്ളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് നവംബര്‍ ഒന്നിനു കുടുംബദിനമായി ആചരിക്കുന്നു. കുടുംബാംഗഹ്ങള്‍ ഒരുമിച്ചു ആരാധനയില്‍ പങ്കെടുക്കുന്നതിനും ജീവിതത്തില്‍ ലഭിച്ച അനുഗ്രഹങ്ങള്‍ക്കു ദൈവസന്നിധിയില്‍ നന്ദികരേററ്റുന്നതിനുമായി വേര്‍തിരിച്ചിരിക്കുന്നതാണ് ഫാമിലി സണ്‍ഡേ. നവംബര്‍ ഒന്നിനു ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്കു ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു അടൂര്‍ മലേഷ്യന്‍ സിംഗപ്പൂര്‍ ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് ഭദ്രാസനാധിപന്‍ റൈറ്റ് റവ.ജോസഫ് മാര്‍ ബര്‍ണാബാസ് നേതൃത്വം നല്‍കും. ഡാള്ളസ് സെന്റ് പോള്‍സ് ഇടവക പുതുതായി നിര്‍മിച്ച ദേവാലയത്തില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തുന്ന ബര്‍ണാബാസ് തിരുമേനി ഊഷ്മള സ്വീകരണം നല്‍കുന്നതാണെന്നു ഇടവക വികാരം ഷൈജു പി.ജോണും സെക്രട്ടറി ജെഫ് തോമസും അറിയിച്ചു.