സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് ചർച്ച് ഓഫ് ഹൂസ്റ്റണിൽ ശ്ലീഹാമാരുടെ പെരുന്നാൾ കൊണ്ടാടി

പി.പി ചെറിയാൻ

വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹാമാരുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിലെ പെരുന്നാൾ ജൂൺ മാസം 25, 26 തീയതികളിൽ ഭക്ത്യാദര പൂർവം കൊണ്ടാടി.
25 നു ശനിയാഴ്ച വൈകിട്ട് ആറിനു ഇടവക ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൂസേബിയോസ് മെത്രാപ്പോലീത്താ പതാക ഉയർത്തി പെരുന്നാളിനു തുടക്കം കുറിച്ചു. തുടർന്നു സന്ധ്യാ പ്രാർഥനയും റവ.ഫാ.പി.എ ഫിലിപ്പിന്റെ വചനപ്രഘോഷണവും ഉണ്ടായിരുന്നു.
സന്ധ്യാപ്രാർത്ഥനയ്ക്കു റവ.ഫാ.മാത്തുക്കുട്ടി വർഗീസ്, റവ.ഫാ.മാമ്മൻ മാത്യു, റവ.ഫാ.പി.എം ചെറിയാൻ, റവ.ഫാ.രാജേഷ് കെ.ജോൺ തുടങ്ങിയവർ സന്നിഹിതരമായിരുന്നു. എട്ടു മണിക്കു സ്റ്റാഫോർഡ് യൂണിവേഴ്‌സൽ ഫർണിച്ചർ സ്‌പോൺസർ ചെയ്ത ഏലിയാസ് ഏഞ്ചൽ വോയ്‌സിന്റെ മ്യൂസിക്കൽ നൈറ്റ് ഉണ്ടായിരുന്നു. തുടർന്നു ജിജിമോൻ അത്താണിക്കലിന്റെ നേതൃത്വത്തിൽ നടന്ന വർണശബളമായ കരിമരുന്നു പ്രയോഗം പെരുന്നാളിനെ ഹൂസ്റ്റണിലെ മറ്റു ഇടവക പെരുന്നാളുകളിൽ നിന്നും വ്യത്യസ്തമാകിക്.
ശേഷം നടന്ന സ്‌നേഹവിരുന്നിൽ കമ്മിറ്റി അംഗം സന്ദീപ് മറ്റമന, സ്ത്രീസമാജം സെക്രട്ടറി ഏലിയാമ്മ അവിര എന്നിവർ നേതൃത്വം നൽകി. 26 നു ഞായറാഴ്ച രാവിലെ അഭി.തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന മൂന്നിൻമേൽകുർബാനയ്ക്കു റവ.ഫാ.ജോൺ വർഗീസ്, റവ.ഫാ.പി.എ ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു ഭദ്രാസനത്തിലെ പ്രമുഖ സീനിയർ വൈദികൻ റവ.ഫാ.ഡോ.സി.ഒ വർഗീസ്, റവ.ഫാ.ഷോൺ മാത്യുവും ശുശ്രൂഷകളിലുടനാളം സന്നിഹിതരായിരുന്നു.
കമ്മിറ്റി അംഗം റജി സ്‌കറിയയ്‌ക്കൊപ്പം ഷാജി ഏബ്രഹാം, സജി മത്തായി തുടങ്ങിയവർ 15 ഓളം പേർ മദ്ബഹയിൽ ശുശ്രൂഷകരായിരുന്നു. ഷെബിൻ ബോബന്റെ കീബോർഡിൽ സ്മിതാ സജി, ആനി ഏബ്രഹാം, ലീലാമ്മ ശാമുവേൽ, ജോൺ യോമിത്താൻ തുടങ്ങിയവർ നയിച്ച ക്വയർ ശ്രുതിമധുരമായ ഗാനങ്ങളാൽ ഇടവകയെ ഭക്തിസാന്ദ്രമാക്കി.
വി.കുർബാനയ്ക്കു ശേഷം നടന്ന വർണശബളമായ റാസയ്ക്കു ഇടവക സെക്രട്ടറി ഷിജിൻ തോമസ്, ട്രസ്റ്റി രാജു സ്‌കയറിയ എന്നിവർ നേതൃത്വം നൽകി. പെരുന്നാൾ വിജയത്തിനായി ഇടവക വികാരി റവ.ഫാ.ഐസക്ക് ബി.പ്രാകാശിനോടൊപ്പം ഇടവക അസി.സെക്രട്ടറി റിജോ ജേക്കബും, അജി സി.പോജും കോ ഓർഡിനേറ്റേഴ്‌സായി പ്രവർത്തിച്ചു. ഹൂസ്റ്റണിലും സമീപ പ്രദേശഹ്ങളിൽ നിന്നും പെരുന്നാളിനു സംബന്ധിച്ചു എല്ലാ വിശ്വാസികൾക്കും വികാരി റവ.ഫാ.ഐസക്ക് ബി.പ്രകാശ് നന്ദി രേഖപ്പെടുത്തി. റാസക്ക് ശേഷം ആശിർവാദവും റെജി ജോർജ് തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. ഉച്ചയ്ക്കു രണ്ടു മണിയോടെ തിരുമേനി കൊടി ഇറക്കിയതോടു കൂടി ഈയാണ്ടത്തെ പെരുന്നാൾ പര്യവസാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top