സ്റ്റാൻലിയുടെ ഏഴു സുന്ദര സ്വപ്നങ്ങൾ

പി.പി ചെറിയാൻ

‘നല്ല സുഹൃത്ത് ആവശ്യസമയത്തും കൂടെ നിൽക്കുന്ന സുഹൃത്തായിരിക്കും’ എന്ന ആപ്തവാക്യം ശിരസ്സാ വഹിക്കുന്ന ഒരു കൂട്ടം ചങ്ങാതിമാർ. അവർ തങ്ങളുടെ പ്രിയ കൂട്ടുകാരൻ സ്‌റാൻലിയും സഹകാരികളും അവർ ഭാഗമായിരിക്കുന്ന സംഘടനയുടെ ഉത്തരവാദിത്വസ്ഥാനങ്ങൾ വഹിക്കുവാൻ താല്പര്യമായി മുന്നോട്ട് വന്നിരിക്കുന്ന കാര്യം ചർച്ചചെയ്തു. ആ സംഘടനയിൽ ഇല്ലാത്ത തങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്നവർ ആലോചിച്ചു. എന്തായാലും കൂട്ടുകാരനെ നേരിട്ട് തങ്ങളുടെ പിന്തുണ അറിയിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ അവർ SMS ചെയ്തും, വാട്‌സ്ആപ് ചെയ്തും പരസ്പരം ആശയങ്ങൾ പങ്കുവച്ചു. അധികം വൈകിയില്ല. അവരുടെ സൗഹൃദവലയത്തിലെല്ലാം വാർത്ത പരന്നു. അടുത്ത ദിവസം തന്നെ അവർ അടുത്തുള്ള ഒരു ഭക്ഷണശാലയിൽ ഒത്തുകൂടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

910 ആളുകൾ വരുമെന്ന് അവർ പ്രതീക്ഷിച്ചു. സമയം 6. 30 PM ആയപ്പോഴേക്കും തങ്ങളുടെ പ്രതീക്ഷ തെറ്റിച്ചു 10 ,പേരായി .. 15 പേരായി… 20 പേരായി… 25 ആയി.. 35 ആയി 45 ആയി .. അങ്ങനെ കണ്ടും കേട്ടും അറിവുള്ളവർ ഉൾപ്പടെ ഒരു വൻജനാവലി അവിടെ ഒത്തുകൂടി.

ഔപചാരികതയൊന്നും ഇല്ലാതെ കൂടിയ ഒരു കൂട്ടം വലിയൊരു സമ്മേളനമായി മാറി.

മേൽപ്പറഞ്ഞ സംഘടനയിൽ അംഗത്വം ഇല്ലാത്തവർ, സ്റ്റാൻലിയുടെ സംഘടനയെക്കുറിച്ചു കേട്ടറിവ് പോലുമില്ലാത്തവർ, എതിർസംഘടനയിൽ ഉള്ളവർ… അങ്ങനെ വ്യത്യസ്ത മേഖലയിൽപ്പെട്ട മലയാളി സുഹൃത്തുക്കളുടെ ഒരു സൗഹാർദ്ദകൂട്ടായ്മയായി ആ സമ്മേളനം പരിണമിച്ചു.

എല്ലാവർക്കും പറയാൻ ഒന്നു മാത്രം, സ്റ്റാൻലിയുടെ സേവനമനസ്‌കതയും നേതൃത്വ പാടവവും.

സ്റ്റാൻലിക്കും സംഘത്തിനും ആശംസകളുടെ പെരുമഴയായിരുന്നു. സ്റ്റാൻലിയുടെ സുന്ദര സ്വപ്നങ്ങൾക്ക് ചിറകു മുളക്കട്ടെ എന്നവർ ആശംസിച്ചു.

വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന, പരിണാമങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന, സാംസ്‌കാരിക പരിവർത്തനങ്ങൾക്കു വേണ്ടി കൊതിക്കുന്ന മലയാളി സമൂഹം മാറിയ പാതയിലൂടെ സഞ്ചരിക്കണം എന്നവർ പറഞ്ഞു. അതിന് ഊർജ്ജസ്വലതയും, ദീർഘവീക്ഷണവും, ഭാവന വിലാസവുമുള്ള നവ നേതൃത്വം തന്നെ വേണമെന്നവർ വാദിച്ചു. ജാതിമത സാമുദായിക സങ്കുചിത വാദങ്ങൾ ശക്തി പ്രാപിക്കുന്ന കാലഘട്ടത്തിൽ ഗുണകരമായ മാറ്റങ്ങളെ ഉൾക്കൊണ്ട് മലയാളി എന്ന സാംസ്‌കാരിക സമൂഹത്തെ ഒരു ഏകധാരയിലൂടെ ഒരുമിപ്പിച്ചു അമേരിക്കൻ മുഖ്യധാരയിൽ പ്രവേശിപ്പിക്കുക, അതിലൂടെ തങ്ങളുടെ രാഷ്ട്രിയവും സാംസ്‌കാരികവുമായ നിലനിൽപ്പും ഉയർച്ചയും സാധ്യമാക്കുക എന്ന ദൗത്യം നിർവഹിക്കുവാൻ സ്റ്റാൻലിക്കും സംഘത്തിനും കഴിയട്ടെ എന്നവർ ആശംസിച്ചു….

Top