സ്വന്തം ലേഖകൻ
ഹൂസ്റ്റൺ: നൃത്തരംഗത്തെ അതുല്യപ്രതിഭയായികൊണ്ടിരിക്കുന്ന സിയാ നായർ എന്ന കൊച്ചു മിടുക്കി ഡാളസിൽ നടന്ന ആവേശകരവും ആകാംഷനിർഭരവുമായി ഫൈനൽ മത്സരത്തിനൊടുവിൽ സ്റ്റാർ കലാകാർ ട്രോഫി നേടി മലയാളി സമൂഹത്തിനു അഭിമാനമായി. ക്ലാസിക്കൽ ഡാൻസ് വിഭാഗത്തിൽ ഭരതനാട്യത്തിനു ഒന്നാം സ്ഥാനം നേടിയാണ് സിയാ ട്രോഫി കരസ്ഥമാക്കിയത്.
നൂറുകണക്കിനു മത്സരാർഥിതൾ ഉണ്ടായിരുന്ന സ്റ്റാർ കലാകാർ പ്രോഗ്രാമിൽ നിരവധി കടമ്പകൾ കടന്നാണ് സിയാ ഫൈനൽ റൗണ്ടിലെത്തിയതെന്നു സിയയുടെ മാതാവും മൃത്തരംഗത്ത് അമേരിക്കയിൽ പ്രശസ്തയും, ഹൂസ്റ്റണിലുള്ള സുനന്ദാസ് പെർഫോർമിംങ് ആർട്‌സ് സെന്റ്‌റിന്റെ സാരഥിയുമായി സുനന്ദനായർ പറഞ്ഞു. നൃത്തരംഗത്തെ പ്രശസ്തരായ അധ്യാപകരുടെ കീഴിൽ പരിശീലനം ലഭിച്ച നിരവധി മത്സരാർഥികളോടു മത്സരിച്ചു രണ്ടു എലിമിനേഷൻ റൗണ്ടുകളിലും വിജയിച്ചാണ് സിയാ ഫൈനലിലെത്തിയത് തുടർന്നു സമപ്രായക്കാരുടെ ഗ്രൂപ്പിൽ ഒന്നാമതെത്തുകയും തുടർന്നു വിവിധ പ്രായഗ്രൂപ്പുകളിൽ വിജയികളുമായി മാറ്റുരച്ചപ്പോൾ മത്സരം വളരെ കടുത്തതായിരുന്നെങ്കിലും നൃത്തച്ചുവടുകളുടെ താളവും ഭംഗിയും കോർത്തിണക്കി ഈ കൊച്ചു മിടുക്കി ഒന്നാം സ്ഥാനത്ത് എഥ്തി.
ക്ലാസിക്കൽ നൃത്തത്തിൽ ഒന്നാം സ്ഥാനത്തെത്തിയതോടൊപ്പം നോൺ ക്ലാസിക്കൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി തന്റെ മികവു തെളിയിച്ചു. ഡാള്ളസ് കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന ദേശി പ്ലാസടിവിയാണ് ഇന്ത്യൻ സമൂഹത്തിലെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്തനിനു സ്റ്റാർ കലാകാർ 2016 സഘടിപ്പിച്ചത്. ഇതിന്റെ ബ്രാൻഡ് അംബാസിഡറായ പ്രശസ്ത ബോളിവുഡ് നടി മീനാക്ഷി ശേഷാദ്രിയിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയതെന്നു പറഞ്ഞപ്പോൾ സിയാ ആവേശഭരിതയായി.
പതിനൊന്നു വയസുമാത്രമുള്ള ഫോർട്ട് സെറ്റിൽമെന്‌റ് മിഡിൽ സ്‌കൂൾ ഏഴാം ക്ലാസിലേയ്ക്കു പ്രവേശിക്കുന്ന സിയാ നായർ വളരെ ചെറുപ്പം മുതലേ ക്ലാസിക്കൽ ഡാൻസിലും ക്ലാസിക്കൽ സംഗീതത്തിലും ശ്രദ്ധപതിപ്പിച്ചു. സ്‌കൂൾ പഠനത്തോടൊപ്പം നൃത്തത്തിൽ പിട്ടയായ പരിശീലവും ശിക്ഷണവും കൈമുതലാക്കിയ സിയാ, നിരവധി ട്രോഫികൾ ഇതിനകം തന്നെ കരസ്ഥമാക്കിയിട്ടുണ്ട്. ധാരാളം കുട്ടികളെ നൃത്തരംഗത്തേയ്ക്കു ചുവടി വയ്പ്പിച്ചുകൊണ്ടിരിക്കുന്ന മാതാവ് സുനന്ദനായരുടെ പിട്ടയായ പരിശീലനവും പിതാവ് ക്യാപ്റ്റൻ ആനന്ദ് നായരുടെ പ്രോത്സാഹനവും സിയാ നായരുടെ കലാരംഗത്തെ വളർച്ചയിൽ മുതൽകൂട്ടാണ്. സഹോദരൻ അനിരുദ്ധ് നായരും കലാരംഗത്ത് ശ്രദ്ധേയനാണ്.