ഡബ്ലിൻ: രാജ്യത്തെ സ്ട്രാറ്റജിക് ഹൗസിംങ് ഡെവലപ്‌മെന്റ് സിസ്റ്റം അവസാനിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. വീടുകളുടെ വിതരണവും നിർമ്മാണവും അടക്കം സജീവമാക്കാനും, വേഗത്തിലാക്കാനുമായി ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ സർക്കാർ വേണ്ടെന്നു വയ്ക്കുന്നത്. നിയമപരമായ പ്രശ്‌നങ്ങളും വീട് വിതരണം വൈകുന്നതുമാണ് ഇപ്പോൾ പദ്ധതി വേണ്ടെന്നു വയ്ക്കുന്നതിനു പ്രധാന കാരണമായി പറയുന്നത്.
ഈ പദ്ധതി വേണ്ടെന്നു സർക്കാർ വച്ചതോടെ വികസന പ്രവർത്തനങ്ങളിൽ ഇനി പ്രാദേശിക അതോറിറ്റികളുടെ പങ്ക് കൂടുതൽ സജീവമാകും. ഇത് കൂടാതെ തീരുമാനം എടുക്കുന്നതിൽ കൂടുതൽ സമയവും ഇനി അനുവദിക്കപ്പെടുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ തീരുമാനം എടുക്കുന്നതിനും പരമാവധി 32 ആഴ്ച വരെ സമയം എടുക്കുമെന്നാണ് ഇപ്പോൾ പഠനം നടത്തുന്നത്.
അടുത്ത ഫെബ്രുവരിയിൽ പദ്ധതി അവസാനിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഈ സമയത്ത് തന്നെ പദ്ധതി വേണ്ടെന്നു വയ്ക്കുന്നതിനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ചു ഹൗസിംങ് മന്ത്രി ഡറാങ് ഒബ്രിയാൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുമുണ്ട്. ഘട്ടം ഘട്ടമായി പദ്ധതി അവസാനിപ്പിക്കുന്നതിനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്.
രാജ്യത്ത് ആയിരങ്ങളാണ് ഇപ്പോൾ തന്നെ എസ്.എച്ച്.ഡിയുടെ അനുമതിയ്ക്കായി കാത്തിരിക്കുന്നത്. ഇതിൽ നിരവധി വൻ കിട കെട്ടിടങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ആ ബോർഡിലേയ്ക്ക് ആർക്കും നേരിട്ട് അനുവാദം ചോദിക്കാം.