ഡബ്ലിൻ: രാജ്യത്ത് വീടില്ലാത്തവരെ സഹായിക്കാൻ സ്ഥലം കണ്ടെത്താനും വീട് വയ്ക്കാനും പള്ളികൾ മുന്നിട്ടിറങ്ങണമെന്ന പ്രസ്താവനയുമായി കത്തോലിക്ക് പ്രൈമറ്റ് ആർച്ച് ബിഷപ്പ് ഇമ്മോൻ മാർട്ടിൻ. ഇടവകകളും പള്ളികളും വീടില്ലാത്ത ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായി വീട് വയ്ക്കാൻ മുന്നിട്ടിറങ്ങണമെന്നും, ഇതിന് സ്വതന്ത്രമായി നിലപാട് സ്വീകരിക്കണമെന്നും ബിഷപ്പ് വ്യക്തമാക്കി.
ഭക്ഷണ വിഭാഗം മന്ത്രി ഡറാങ് ഒബ്രിയാന്റെ നിർദേശം അനുസരിച്ചാണ് ഇപ്പോൾ കത്തോലിക് ബിഷപ്പ് ഇതിനു വേണ്ട സമീപനം സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് കത്തോലിക് ഇടവകകളുടെ അധീനതയിലുള്ള വീടോ സ്ഥലമോ, മറ്റേതെങ്കിലും പ്രദേശമോ ഉപയോഗിക്കാതെ കിടക്കുന്നുണ്ടെങ്കിൽ ഇത് ഏറ്റെടുത്ത് കൈകാര്യം ചെയ്യണമെന്നും സർക്കാരിന് നൽകി പ്രശ്‌നത്തിന് പരിഹാരം കാണമെന്നുമാണ് ഡറാങ് ഒബ്രിയാൻ വ്യക്തമാക്കിയത്.
സർക്കാരിന്റെ ഹൗസിംങ് ഡെലിവറി ടാർജറ്റ് അച്ചീവ് ചെയ്യാൻ സാധിക്കാത്തതിനുള്ള പ്രശ്‌ന പരിഹാരം എന്ന രീതിയിലാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ പള്ളികൾ അടക്കമുള്ളവർ സഹകരിച്ചെങ്കിൽ മാത്രമേ സർക്കാരിന് പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സഭയുടെ ഇത്തരത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്താനും ഉചിതമായ നടപടി സ്വീകരിക്കാനും ഒബ്രിയാൻ നിർദേശം നൽകിയിട്ടുണ്ട്.