ഗോൾവേ സെന്റ്‌ ജോര്ജ്ജ് സിറിയൻ ഒര്ത്തോടോക്സ് പള്ളിയിലെ  നോമ്പ് കാല ധ്യാനത്തിനുള്ള ഓരുക്കങ്ങൾ പൂർത്തിയായി 

ഗോള്‍വേ: ഗോള്‍വേ സെന്റ്‌ ജോര്ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നോമ്പ് കാല ധ്യാനത്തിന്റെയും ഇടവകയുടെ പത്താം വാര്ഷിക ആഘോഷങ്ങളുടെ സമാപനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു. മാര്ച്ച് മാസം 17, 18, 19 തീയതികളി എന്നിസ്സിലുള്ള സെന്റ്‌ ഫ്ലാന്നറീസ് കോളേജില്‍ വച്ചാണ് നോമ്പ് കാല ധ്യാനം നടത്തപ്പെടുന്നത്.
തൂത്തൂട്ടി മോര് ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായ അഭി. മോര് സഖറിയാസ് മോര് ഫിലക്സിനോസ് തിരുമേനിയോടൊപ്പം  റവ. ഫാ. കുരിയാക്കോസ് കൊള്ളന്നൂര്‍, റവ. ഫാ. കുര്യന്‍, റവ. ഫാ. വൈദ്യന്‍, റവ. ഫാ. റെജി, റവ. ഫാ. ബിനോയ്‌, ബ്രദര്‍ റെജി കൊട്ടാരം, പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവര് ധ്യാനത്തിന് നേത്യത്ര്വം നല്കുന്നതായിരിക്കും. ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ രജിസ്ടര്‍ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക

http://goo.gl/forms/pxlBDGJ8JS

Top