ഡബ്ലിൻ :ഗൃഹാതുര സ്മരണകളുടെ ഓര്‍മ്മ പുതുക്കല്‍ പുനർ ക്രമീകരിച്ചുകൊണ്ട് അയർലണ്ടിലെ ബ്‌ളാക്ക്‌റോക്കിൽ ഓണാഘോഷം ഗംഭീരമാക്കി .
പുത്തന്‍ പ്രതീക്ഷകളുടെയും തിളക്കമാര്‍ന്ന പ്രത്യാശയുടേയും ആഘോഷമാക്കിക്കൊണ്ട് സീറോ മലബാർ കാത്തലിക്ക് ചർച്ച് ബ്‌ളാക്ക്‌റോക്ക് സെയിന്റ് ജോസഫ് മാസ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന ഓണം ചരിത്രം മാറ്റി എഴുതുകയായിരുന്നു.
പഴമയുടെ ഓണം യൂറോപ്പിൽ പുനർക്രമീകരിച്ചപ്പോൾ പുറമേയുള്ള പ്രദര്‍ശനാഘോഷമായിരുന്നില്ല. ‘ജാതിമത വർഗ ഭേദമന്യേ ”ഏവർക്കും സ്വാഗതം ‘എന്ന സന്ദേശം നൽകി ഏവരെയും സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ഇടവക നേതൃത്വം ഓണാഘോഷം സംഘടിപ്പിച്ചത് .
മുൻകാലങ്ങളിൽ ഓരോ മത വർഗ കൂട്ടങ്ങളും സ്വന്തം കമ്മ്യൂണിറ്റിയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഓണം ഇത്തവണ എല്ലാ ജാതിമതസ്ഥരെയും ഓണാഘോഷത്തിലേക്ക് പ്രത്യേകം ക്ഷണിച്ചുകൊണ്ട് ചരിത്രം മാറ്റിയെഴുതുകയായിരുന്നു ബ്‌ളാക്ക്‌റോക്കിലെ സീറോമലബാർ സഭ നേതൃത്വം .
നാട്ടിൻപുറത്തെ നന്മയിൽ നിറഞ്ഞ ഓണം പോലെ, പഴയകാലത്ത് കല്യാണവീടുകളിൽ അയൽവക്ക കൂട്ടായ്മകൾ ഒരുക്കിയിരുന്ന കല്യാണസദ്യപോലെ പഴമയുടെ പെരുമ വിളിച്ചോതി ഓണത്തിന് ആവേശം നൽകിയത് രുചികരമായ ഓണസദ്യ സ്വയം പാകം ചെയ്തുകൊണ്ടായിരുന്നു.
നാനോറോളം ആളുകൾക്ക് രുചികരമായ ഓണസദ്യ ഒരുക്കിയത് ഇടവക കൂട്ടായ്മ ശക്തിപ്പെടുത്തുക , സൗഹൃദങ്ങൾ ഊട്ടി ഉറപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെ ആയിരുന്നു .
പള്ളി കമ്മറ്റി അംഗങ്ങൾ ആയ ജോഷി ജോസഫിന്റെയും, ജോസഫ് റാല്‍ഫിയുടെയും നേതൃത്വത്തില്‍ ആയിരുന്നു ഓണ സദ്യ തയ്യാറാക്കിയത്.
ഇടവക വികാരിയും സീറോമലബാർ നാഷണൽ കോർഡിനേറ്ററും ആയ റവ.ഫാ ജോസഫ് മാത്യു ഓലിയകാട്ടിലിയന്റെ ആത്മീയ നേതൃത്വത്തിൽ ഇടവക കമ്മറ്റി ട്രസ്റ്റിമാരായ സിബി സെബാസ്‌ററ്യന്‍, ബിനു ജോസഫ് ലൂക്ക് എന്നിവരും
സെക്രട്ടറി മിനിമോള്‍ ജോസ് ,ജോയിന്റ് സെക്രട്ടറി റോസ് ബിജു,അനീഷ് വി.ചെറിയാന്‍ , വിന്‍സന്റ് നിരപ്പേല്‍ , ജോബി തോമസ് ,ജോയി കണ്ണമ്പുഴ,
മഞ്ജു സാല്‍വേഷ്, ദീപു വര്‍ഗ്ഗീസ്,ജെയ്‌സണ്‍ ജോസഫ്, ബിനീഷ് മാത്യു,നിജി ജോയി,അനു , ജോജോ എന്നിവര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ളാക്ക്റോക്ക് ഓണോത്സവം വർണാഭമായി.
രാവിലെ 9.30 ന് മെരിജ ജോഷി ,ആശ ഡെന്നീസ് എന്നിവരുടെ നേതൃത്വത്തിൽ മനോഹരമായ പൂക്കളം ഇട്ടുകൊണ്ട് ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി.
പിന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ചു .
ഉച്ചക്ക് ഒന്നരയോടെ മാവേലി എഴുന്നള്ളത്തും അതിനുശേഷം ഫാ.ബിജു ഇഗ്നേഷ്യസ്,ഫാ.പോള്‍ ,ഫാ,ഷിജു എന്നിവര്‍ക്കൊപ്പം ഐറിഷ് വൈദീകരായ ഫാ.ഡെര്‍മറ്റ് , ഫാ .ടോണി എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ
ഓണാഘോഷം ഒദ്യോഗികമായി ഉൽഘാടനം ചെയ്തു.അതിനുശേഷം വിഭവസമൃദ്ധമായ ഓണസദ്യക്ക് തുടക്കം കുറിച്ചു .
ഓണാഘോഷത്തിനിടയിൽ തൊണ്ണൂറ്റി ഒന്നാം ജന്മദിനം ആഘോഷിച്ച ഫാ ടോണിയെ ഇടവകാ സമൂഹം ആദരിച്ചു.
ഓണാഘോഷത്തിന് മാറ്റ് കൂട്ടുന്നതിനായി പരമ്പരാഗത തിരുവാതിരപ്പാട്ടിന്റെ അതേ ഈണത്തിലും,ശീലിലും സുവിശേഷഗന്ധിയായ ഒരുക്കിയ തിരുവാതിരപ്പാട്ടിൽ ഒരുക്കിയ മെഗാ തിരുവാതിര കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി .
മാതൃവേദി നേതൃത്വം കൊടുത്ത മെഗാ തിരുവാതിരയിൽ ക്രിസ്തുവിന്റെ ജീവിതവും,പരിശുദ്ധ മറിയവും തിരുവാതിരപ്പാട്ടിന്റെ ഭാഗമായി.
പുരുഷന്‍മാരുടെയും സ്ത്രീകളുടെയും യുവജനങ്ങളുടെയും കുട്ടികളുടെയും ആവേശകരമായ വടം വലി കാണികളെ ആവേശ കൊടുമുടിയിലെത്തിച്ചു.
ഓണക്കാലമെത്തുന്നതിനു മുന്നേതന്നെ, എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിരുന്ന പോയകാല ഗ്രാമകേരളത്തിലെ നനുത്ത ഓര്‍മ്മകളായി മനസ്സില്‍ തെളിയുന്ന നന്മയോണത്തിലേക്ക് പ്രവാസിമലയാളികളെ എത്തിച്ചതായിരുന്നു ഇത്തവണത്തെ ബ്‌ളാക്ക്‌റോക്കിലെ ഓണം .
ഓണത്തിന് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരുന്നത് ഇൻഗ്രീഡിയൻസ് ഏഷ്യൻ സൂപ്പർ മാർക്കെറ്റ് സ്റ്റില്ലോർഗനും, ബ്ലാക്ക്‌റോക്ക് ഏഷ്യൻ ഷോപ്പും ആയിരുന്നു .