സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചർച്ച് സിൽവർ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

പി.പി ചെറിയാൻ

മസ്‌കിറ്റ്(ഡാള്ളസ്): 1991 ൽ സ്ഥാപിതമായ സെന്റ് മേരീസ് മലങ്കര കാത്തോലിക്കാ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ ജൂൺ 13 ഞായറാഴ്ച മലങ്കര കാതോലിക്കാ സഭാ തലവൻ അഭിവദ്യ ബസേലിയസ് ക്ലിമ്മീസ് കാതോലിക്കാ ബാവയുടെ വിശുദ്ധ ബലിയർപ്പണത്തോടും പൊതുസമ്മേളനത്തോടും കൂടി സമാപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

church1

church3
രാവിലെ ഒൻപതു മണിക്കു ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കാതോലിക്കാ ബാവയ്ക്കു ഹൃദ്യമായ സ്വീകരണം നൽകി. ദേവാലയ കവാടത്തിൽ ചെന്ന് ബാവയെ താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ഇടവകയിലെ വികാരം കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും സമീപ പ്രദേശങ്ങളിൽ നിന്ന് എത്തിച്ചേർന്ന വിശ്വാസസമൂഹവും ചേർന്നു ദേവാലയത്തിനകത്തേയ്ക്കു ആനയിച്ചു. സഭയുടെ കീഴ്വഴക്കമനുസരിച്ചു ദേവാലയത്തിനകത്ത് ലിറ്റർജിക്കൽ സ്വീകരണവും നൽകി. തുടർന്നു നടന്ന വിശുദ്ധ ബലിയർപ്പണത്തിനു ബാവാ തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു.
പതിനൊന്നു മണിയോടെ കാതോലിക്കാ ബാവയ്ക്കു സ്വീകരണവും രജത ജൂബിലി സമാപന സമ്മേളനവും അമേരിക്കൻ ദേശീയ ഗാനത്തോടെ ആരംഭിച്ചു. ഷാരോൺ ചെറിയാൻ പ്രാർഥനാ ഗാനം ആരംഭിച്ചു.
ഇടവക വികാരി ജോസഫ് നെടുമാൻ കുഴിയിൽ അഭിവദ്യ ബാവാ തിരുമേനിക്കും വിശിഷ്ടാതിഥികൾക്കും സ്വാഗതം ആസംശിച്ചു. പതിനൊന്നു കുടുംബഹ്ഹളുമായി ആരംഭിച്ച പ്രാർഥനാ കൂട്ടം ഇടവകയായി രൂപാന്തരപ്പെട്ടതും മുൻ വികാരിമാരുടെ നേതൃത്വത്തിൽ ഇടവക കൈവരിച്ച നേട്ടങ്ങൾക്കു പുറകിൽ ആത്മാർഥമായി പ്രവർത്തിച്ച ഇടവക ജനങ്ങളുടെ സേവന മനസ്ഥിതിയെയും വികാരി പ്രത്യേകം പ്രശംസിച്ചു. ഇടവകയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും സഭാ നേതാക്കൾ നൽകിയ സഹകരണത്തിനു പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഇടവക ഗായകസംഘത്തിന്റെ മനോഹര ഗാനത്തിനു ശേഷം ഗോപാലപിള്ള (ഹിന്ദു സൊസൈറ്റി), പി.പി ചെറിയാൻ (ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക), അലക്‌സ് അലക്‌സാണ്ടർ (ഡള്ളസ് എക്യുമെനിക്കൽ ചർച്ച്) തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ച സ്വീകരണത്തിനു കാതോലിക്കാ ബാവ ഇടവക ജനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ഭൗതികവളർച്ചയോടൊപ്പം ആത്മീയ വളർച്ചയും ആകുമ്പോൾ മാത്രമാണ് ക്രിസ്തീയ ജീവിതത്തിന്റെ ധന്യത അനുഭവവേദ്യമാണെന്നു തിരുമേനി ഓർമിപ്പിച്ചു സമസൃഷ്ടികളുടെ വേദന നമ്മുടെ വേദനായിയ കാണുന്നതിനും ആശ്വസിപ്പിക്കുന്നതിനും കഴിയുമ്പോൾ ലഭിക്കുന്ന ആത്മിയ നിർവൃതി അവർണനീയമാണെന്നു ബാവാ തിരുമേനി പറഞ്ഞു. മനോഹരായ ദേവാലയം പണിതുയർത്തുന്നതിനു ആക്ഷിണം പ്രയത്‌നിക്കുകയും സഹായ സഹകരണഹ്ങൾ നൽകുകയും ചെയ്ത എല്ലാവർക്കും കാരുണ്യവാനായ ദൈവം സമൃദ്ധിയായ അനുഗ്രഹങ്ങൾ നൽകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
തുടർന്നു വിവിധ സംഘടനാ പ്രതിനിധികൾ ബാവയ്ക്കു ഹാരാർപ്പണം നടത്തി. വൈദിക വൃത്തിയിൽ ആദ്യ ബലിയർപ്പണം നടത്തി മുപ്പതു വർഷം പൂർത്തിയാക്കിയതിൽ സന്തോഷ് പങ്കിടുന്നതിനു ഇടവക ജനങ്ങൾ തയ്യാറാക്കിയ കേക്ക് തിരുമേനി മുറിച്ചു എല്ലാവർക്കും നൽകി. സിൽവർ ജൂബിലിയുടെ ഭാഗമായി ഇടവക സമാഹരിച്ച കേരളത്തിലെ നിർധനരായ മാതാപിതാക്കളുടെ കുട്ടികൾക്കുള്ള വിവാഹ സഹായ ഫണ്ടു ജൂബിലി ചാരിറ്റി കൺവീനർ വർഗീസ് ജോൺ ബാവാ തിരുമേനിയെ ഏൽപ്പിച്ചു. ബാവാ തിരുമേനിയുടെ ചാരിറ്റി ഫണ്ടിലേയ്ക്കുള്ള ഇടവകയുടെ സംഭാവന ട്രഷരർ വർഗീസ് മാത്യു നൽകി സെക്രട്ടറി ജിം ചെറിയാൻ നന്ദി പറഞ്ഞു. പ്രോഗ്രാം കോ ഓർഡിനേറ്റർ സുജൻ, കാക്കനാട്ട് ഷാലറ്റ് റെജി വർഗീസ് എന്നിവർ എംസിമാരായിരുന്നു. സ്വീകരണത്തിനു ജൂബിലി സ്‌മ്മേളത്തിനും ശേഷം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.

Top