ലണ്ടന്‍:ബ്രിട്ടനെ ആടിയുലച്ച് ഡെസ്മണ്ട് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കനത്ത നാശമാണ് കൊടുങ്കാറ്റ് രാജ്യത്ത് വീശിക്കൊണ്ടിരിക്കുന്നത്. കനത്ത മഴയും കാറ്റും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതിനിടെയാണ് ഡെസ്മണ്ട് കൊടുങ്കാറ്റിന്റെ വരവ്. കാറ്റിനോട് അനുബന്ധിച്ച് എത്തിയ മഴയെ തുടര്‍ന്ന് അനേകം വീടുകളാണ് നശിച്ചത്. താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ്. അനേകം റോഡുകള്‍ വെള്ളത്തിനടിയിലായതോടെ ഗതാഗതവും താറുമാറായി.
നദികളില്‍ വെള്ളം നിറഞ്ഞതോടെ അനേകം സ്ഥലങ്ങളില്‍ വെള്ളം കരകവിഞ്ഞ് ഒഴുകിയെത്തി. ഫിന്‍ക്ലേയില്‍ കൊടുങ്കാറ്റ് വീശിയടിച്ചപ്പോള്‍ ഇന്നലെ ഒരു 90കാരന്‍ മരിച്ചതായി പോലീസ് വെളിപ്പെടുത്തി. 80 എംപിഎച്ച് വേഗതയിലുള്ള കാറ്റിനൊപ്പം ശക്തമായ മഴയും അനുഭവപ്പെട്ടു. കുംബ്രിയയിലെ തെരുവുകളില്‍ ഇന്നലെ കനത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത. അനേകം പട്ടണങ്ങളില്‍ 180 എന്‍വയോണ്‍മെന്റ് ഏജന്‍സി വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് രാജ്യത്ത് എന്ത് വേണമെങ്കിലും സംഭവിക്കാമെന്ന അവസ്ഥയാണ്.
വെള്ളപ്പൊക്കം കാരണം കുബ്രിയയിലെ അനേകം വീടുകളില്‍ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ബോട്ടുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പടിഞ്ഞാന്‍ ലണ്ടനില്‍ ഒരു മേല്‍ക്കൂര തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. ഉക്‌സിബ്രിഡ്ജ് സ്ട്രീറ്റ് റോഡില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.20 നാണ് അപകടം നടന്നത്. കഴിഞ്ഞ ഫെബ്രുവരിയ്ക്ക് ശേഷം മെറ്റ് ഓഫീസ് ആദ്യത്തെ റെഡ് വാണിംഗും പുറപ്പെടുവിച്ചു. കൂടാതെ എന്‍വയോണ്‍മെന്റ് ഏജന്‍സി 21 കര്‍ക്കശമായ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
80 എംപിഎച്ച് വേഗതയുള്ള കാറ്റാണ് ഇന്നലെ വീശിയടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയും അനുഭവപ്പെട്ടു. 72 ആംബര്‍ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡെസ്മണ്ട് കാറ്റിന്റെ നാശം അനുഭവിച്ചവരോട് പ്രധാനമന്ത്രി കാമറൂണ്‍ അനുതാപം വ്യക്തമാക്കി. കെസ് വിക്കിലെ പ്രദേശങ്ങളില്‍ നിന്നും അനേകം പേരെ മൗണ്ടയില്‍ റസ്‌ക്യൂ ടീം ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടത്തെ റോഡുകളിലൂടെ പോകുമ്പോള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഏഡന്‍ നദി കരകവിഞ്ഞ് ഒഴുകിയതിനാല്‍ അനേകം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.
കാലവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അനേകം വിമാനസര്‍വീസുകള്‍ റദ്ദാക്കി. നോര്‍ത്ത് ഈസ്റ്റില്‍ പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. 23,000 വീടുകളാണ് ഇരുട്ടിലായത്. വെയില്‍സിലും നൂറുകണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം താറുമാറായി. ഇവിടെ കനത്ത മഴയും നാശം വിതച്ചിരിക്കുകയാണ്. റോഡിലിറങ്ങുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.