ലണ്ടൻ: അതി ശക്തമായ ഇയോവിന്‍ കൊടുങ്കാറ്റ് അയർലണ്ടിൽ ആഞ്ഞടിച്ചു. അയർലഡിൽ ഇന്ന് രാവിലെ മുതൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കയാണ്.രാജ്യത്ത് ഇതുവരെയുള്ള തലമുറകളിലെ ഏറ്റവും ശക്തമായ അറ്റ്ലാൻ്റിക് കൊടുങ്കാറ്റ് ഇവോയിൻ രാജ്യത്ത് ആഞ്ഞടിച്ചതിനാൽ 800,000 അധികം പേർക്ക് ഇലക്സ്ട്രിസിറ്റി നഷ്ടമായി .എന്തിനെയും നേരിടാൻ എമർജൻസി വിഭാഗം സജ്‌ജമാണ് .
രാജ്യത്തിൻ്റെ വടക്കൻ പ്രദേശത്തും മിഡ്‌ലാൻഡിലും വരാനിരിക്കുന്ന ഏറ്റവും മോശം കാലാവസ്ഥ
ആയിരിക്കുമെന്ന് മെറ്റ് ഐറിയൻ മുന്നറിയിപ്പ് നൽകുന്നത്.രാജ്യത്ത് പലയിടത്തും മണിക്കൂറിൽ 183 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചു.നിലവിൽ 90,000 വീടുകളിൽ ബ്രോഡ്ബാൻഡ് ഇല്ലെന്ന് വോഡഫോൺ പറയുന്നു. റെഡ് അലേർട്ട് മുന്നറിയിപ്പുകൾ നിലവിലിരിക്കുമ്പോൾ പൊതുഗതാഗതം ഒന്നും ഉണ്ടായിരിക്കില്ല .റെഡ് വാർണിംഗ് സമയത്ത് ആളുകൾക്ക് അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു
പ്രധാന അപ്ഡേറ്റുകൾ…
ഡബ്ലിൻ വിമാനത്താവളത്തിൽ 230 വിമാനങ്ങൾ റദ്ദാക്കി. പാർക്കുകൾ, കളിസ്ഥലങ്ങൾ, വാരാന്ത്യ മാർക്കറ്റുകൾ അടച്ചുപൂറ്റിയിരിക്കുകയാണ്. മണിക്കൂറിൽ 130 മൈൽ വേഗതയിൽ വരെ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുന്നതിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. 4.5 ദശലക്ഷം ആളുകൾക്കാണ് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.വെള്ളിയാഴ്ച രാവിലെ മുതൽ റെഡ് അലർട്ട് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
അപകടയായ കാലാവസ്ഥയെ തുടർന്ന് ബസ്, ട്രെയിൻ ഗതാഗതവും നിർത്തി വെച്ചിട്ടുണ്ട്. മാത്രമല്ല, ബഹുഭൂരിപക്ഷം സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ കഴിയുന്നതും വീടുകളിൽ തന്നെ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ തിരമാലകള്‍ കരയിലേക്ക് ഇരച്ചുകയറാനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐറീഷ് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് മുൻനിർത്തി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള നൂറോളം വിമാന സര്‍വീസുകള്‍ കാന്‍സല്‍ ചെയ്തിട്ടുണ്ട്.