സ്റ്റോം ഈവ ആഞ്ഞടിച്ചു; വൈദ്യുതിയില്ലാതെയായത് 6000 ഉപഭോക്താക്കള്‍ക്ക്

ഡബ്ലിന്‍: രാജ്യത്ത് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ആഞ്ഞടിച്ച കാറ്റില്‍ ആറായിരത്തോളം ഉപഭോക്താക്കളുടെ വൈദ്യുതി മുടങ്ങിയതായി റിപ്പോര്‍ട്ട്. ഇഎസ്ബി നെറ്റ് വര്‍ക്ക് നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള കണ്ടെത്തലുകളുള്ളത്. കോര്‍ക്കിലെ ഫെര്‍മോയിയും, കിലികോളിലെ കോ വില്‍ക്കൗവുമാണ് ഇത്തരത്തില്‍ ആഞ്ഞടിച്ച കാറ്റിന്റെ ദുരിതം ഏറ്റവും ഏറ്റുവാങ്ങിയിരിക്കുന്നതെന്നാണ് കണ്ടെത്തിയത്. ശക്തമായ കാറ്റും, കനത്ത മഴയും ചേര്‍ന്ന് രാജ്യത്തെ വെസ്റ്റും നോര്‍ത്ത് വെസ്റ്റും ഭാഗങ്ങളെ പൂര്‍ണമായും തകര്‍ത്തു കളഞ്ഞിട്ടുണ്ട്. കനത്ത മഴയ്ക്കും കാറ്റിനും ശേഷം ഈവ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു നീങ്ങിക്കഴിഞ്ഞിട്ടുണ്ട്.
മെറ്റ് എറൈന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലേയ്ക്കു കൂട് കാറ്റ് ശക്തമായി വീശുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡോണോഗലിലും, ഗാല്‍വേയിലും, മയോയിലും, സില്‍ഗോയിലും, ക്ലെയറിലും 120 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഓറഞ്ച് നിലവാരത്തിലുള്ള മുന്നറിയിപ്പു നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം അര്‍ധരാത്രി വരെ മുന്നറിയിപ്പു നിലനില്‍ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ക്ലെയര്‍ കണ്‍ട്രി കൗണ്‍സില്‍ കഴിഞ്ഞ ദിവസം രാജ്യത്ത് പൂര്‍ണമായും മുന്നറിയിപ്പു സന്ദേശം നല്‍കിയിരുന്നു. കൃഷി സ്ഥലം, വീട്, വ്യവസായ കേന്ദ്രങ്ങള്‍, എന്നിവയും പ്രത്യേകമായ താഴ്ന്ന പ്രദേശങ്ങളിലും കോസ്റ്റല്‍ ഏരിയയിലുമുള്ളവയ്ക്കു പ്രത്യേകമായി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Top