അയർലണ്ടിൽ ഇഷ കൊടുങ്കാറ്റ് ഞായറാഴ്‌ച!! മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും.കാലാവസ്ഥാ മുന്നറിയിപ്പുമായി Met Éireann

ഡബ്ലിൻ : നാളെ ഞായറാഴ്ച്ച് അയർലണ്ടിൽ ഇഷ കൊടുങ്കാറ്റ് ആഞ്ഞു വീശൂമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് Met Éireann കാലാവസ്ഥാ മുന്നറിയിപ്പ് .
ഞായറാഴ്ച രാവിലെ 11 മുതൽ തിങ്കളാഴ്ച പുലർച്ചെ 4 വരെ എല്ലാ അയർലണ്ടിനും പ്രത്യേക യെല്ലോ വാർണിങ് ആണ് നൽകിയിരിക്കുന്നത് .

ചില സമയങ്ങളിൽ കനത്ത മഴയോടൊപ്പം ശക്തവും ആഞ്ഞടിക്കുന്നതുമായ തെക്കുപടിഞ്ഞാറൻ കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിപ്പ് .യാത്രക്കും മറ്റും മുൻകരുതൽ എടുക്കണമെന്നും മുന്നറിയിപ്പുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇഷ കൊടുങ്കാറ്റ് വരും ദിവസങ്ങളിൽ വളരെ നാശമുണ്ടാക്കുന്ന കൊടും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട് .അതിനാൽ മുൻകരുതലുകൾ എടുക്കണമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.ഡൊണെഗൽ, കാർലോ, ഡബ്ലിൻ, കിൽകെന്നി, ലോംഗ്‌ഫോർഡ്, ലൗത്ത്, വെക്‌സ്‌ഫോർഡ്, വിക്ലോ, കാവൻ, മൊനഗാൻ, മൺസ്റ്റർ, കൊണാച്ച് എന്നിവിടങ്ങളിൽ മെറ്റ് ഐറിയൻ സ്റ്റാറ്റസ് ഓറഞ്ച് അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട് .

തെക്ക് പടിഞ്ഞാറ് മുതൽ പടിഞ്ഞാറ് വരെയുള്ള കാറ്റ് 120 കി.മീ/മണിക്കൂർ വേഗതയിൽ എത്താൻ സാധ്യതയുള്ളതും നാശമുണ്ടാക്കുന്നതുമായ കാറ്റിന് സാധ്യയുണ്ട് . വലിയ തീരദേശ തിരമാലകൾ, മരങ്ങൾ വീണു, വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട് . ഞായറാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയാണ് മുന്നറിയിപ്പ്.

Top