ഡബ്ലിൻ : ഇഷ കൊടുങ്കാറ്റിനുശേഷം ജോസെലിൻ കൊടുങ്കാറ്റ് അയർലണ്ടിൽ ആഞ്ഞടിക്കുന്നു . ഇഷ കൊടുങ്കാറ്റിനിടെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ജോസെലിൻ കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് മിക്ക കൗണ്ടികളിലും കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകി .ഡൊണെഗൽ, മയോ, ഗാൽവേ എന്നീ കൗണ്ടികളിൽ ഓറഞ്ച് മുന്നറിയിപ്പുകളും ലെട്രിം, സ്ലിഗോ, ക്ലെയർ, കെറി, ലെയിൻസ്റ്റർ, കാവൻ, മൊനഗാൻ, കോർക്ക്, ലിമെറിക്, ടിപ്പററി, വാട്ടർഫോർഡ്, റോസ്‌കോമൺ എന്നിവിടങ്ങളിൽ യെല്ലോ മുന്നറിയിപ്പും നൽകി
ജോസെലിൻ കൊടുങ്കാറ്റ് മൂലം മരങ്ങൾ വീഴാനും വൈദ്യുതി ലൈനുകൾ തകരാനും സാധ്യയുണ്ട് അതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടി ഉണ്ടാകാൻ സഥയുണ്ട് എന്നും മുന്നറിയിപ്പ് .ഇഷ കൊടുങ്കാറ്റിൽ ദുർബലമായ കെട്ടിടങ്ങൾക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കുമെന്നും മെറ്റ് ഇറാൻ മുന്നറിയിപ്പ് നൽകി . പറഞ്ഞു.
പ്രധാന വിവരങ്ങൾ :
ഗാൽവേ, മയോ എന്നീ കൗണ്ടികളിൽ അർദ്ധരാത്രി വരെ ഓറഞ്ച് കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഡോണഗലിൽ പുലർച്ചെ 2 മണി വരെ രണ്ടാമത്തെ ഓറഞ്ച് അലർട്ടും.ലീട്രിം, സ്ലിഗോ, ക്ലെയർ, കെറി, കാവൻ, മോനാഗൻ, കോർക്ക്, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ്, റോസ്‌കോമൺ എന്നിവയും ലെയ്‌ൻസ്റ്ററുമെല്ലാം യെല്ലോ വാർണിങ് നൽകി.ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങളിൽ നിന്നുള്ള ചില വിമാനങ്ങളെ കൊടുങ്കാറ്റ് ബാധിച്ചു.
രാജ്യത്തുടനീളം ഒരു ഡസനിലധികം ബസ് Éireann സർവീസുകൾ റദ്ദാക്കി.
ചൊവ്വാഴ്ച വൈകുന്നേരം 5.15 വരെ രാജ്യത്തുടനീളം ഏകദേശം 38,000 വീടുകളിലും ബിസിനസ്സുകളിലും ഫാമുകളിലും വൈദ്യുതി ഉണ്ടാകില്ല . ഇഷ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് ശേഷം മിക്കവയും ഇരുട്ടിലാണ്.
ജോസെലിൻ കൊടുങ്കാറ്റ് മൂലം തീരദേശങ്ങളിൽ വലിയ തിരമാലകൾ ഉണ്ടാകും..കാറ്റിൽ മരങ്ങൾ വീണതിന്റെയും മാറ്റ് അവശിഷ്ടങ്ങളും , വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ, എന്നിവ ഉണ്ടാകും.