പി.പി ചെറിയാൻ
ഡാള്ളസ്: ഡാളളസ് ഫോർട്ട് വർത്തിലെ അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ജൂൺ അഞ്ച് ഞായറാഴ്ച വൈകിട്ട് രണ്ടു മുതൽ നാലു വരെ സ്റ്റോറി ടെല്ലിങ് സ്പീച്ച് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇർവിങ് വാൽനട്ട്ഹിൽ ലയിനിലുള്ള 2005 -ാം സ്യൂട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇൻസ്പിറേഷൻ മാസ്റ്റേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പരിപാടിയിലേയ്ക്കു എല്ലാ വിദ്യാർഥികളെയും മാതാപിതാക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിജയികൾക്കു ട്രോഫി വിതരണവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കു താഴെക്കാണുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ജെയ് – 972 948 8476
റോജ – 860 992 8141