കാലിഫോര്‍ണിയ: സാന്റാ അന്നാ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ വിദ്യാര്‍ഥിനി ഷെറിനിന്റെ (19) മൃതദേഹം ജനുവരി 26 നു ഡാവന്‍ പോര്‍ട്ട് ബോണി ഡൂണ്‍ ബീച്ചിനു സമീപം കരയ്ക്കടിഞ്ഞു.
ജനുവരി 19 നു രണ്ടിനു കൂട്ടുകാരികളോടൊപ്പമാണ പാക്കിസ്ഥാന്‍ സ്വദേശിയും വിദ്യാര്‍ഥിനിയുമായ ഷെറിന്‍ അഫ്‌സാന്‍ (19) ബീച്ചിനു സമീപമുള്ള മല മുകളിലേയ്ക്കു കയറിയത്. സമീപമുള്ള പാറയുടെ മുകളില്‍ കയറുന്നതിനിടെ സമുദ്രത്തില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ തിരമാലകള്‍ ഷെറിനെ അടക്കം മൂന്നു പേരെയും കടലിലേയ്ക്കു തലഌയിടുകയായിരുന്നെന്നു ഒപ്പമുണ്ടായിരുന്ന പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത പെണ്‍കുട്ടി വെളിപ്പെടുത്തി.
ഈ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപെട്ടപ്പോള്‍ ഷെറിനും, നൂര്‍സിയായും കടലില്‍ അപ്രത്യക്ഷരായിരിക്കുകയാണ്. അന്നു മുതല്‍ കോസ്റ്റ് ഗാര്‍ഡും, പൊലീസും 46 മൈല്‍ ചുറ്റളവില്‍ പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളായ മൂന്നു പേരും പഠിപ്പില്‍ സമര്‍ത്ഥരായുന്നു എന്നാണ് കൂട്ടുകാരികള്‍ പറഞ്ഞത്. കംപ്യൂട്ടര്‍ സയന്‍സിലായിരുന്ന ഷെറീനു താല്പര്യം കാണാതായ ആന്‍സിയായക്കുള്ള തിരച്ചില്‍ തുടരുകയാണ്. മൂന്നു പേരും കാലിഫോര്‍ണിയയില്‍ യൂണിവേഴ്‌സിറ്റി മുസ്ലീം സ്റ്റുഡന്‍സ് അസോസിയേഷന്‍ അംഗങ്ങളായിരുന്ന യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് വൈസ് ചാന്‍സലര്‍ അലിസന്‍ ഗാലൊവെ ഫെറീന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.