സഹപാഠിയുടെ പിന്നിൽ പിച്ചിയ കുറ്റത്തിനു പന്ത്രണ്ടുകാരിയെ അറസ്റ്റ് ചെയ്തു

പി.പി ചെറിയാൻ

ഓർലാന്റോ: ക്ലാസിൽ ഇരുന്ന സഹപാഠിയുടെ പുറകിൽ ഇരുന്ന സഹപാഠിയുടെ പുറകിൽ പിച്ചിയ കുറ്റത്തിനു പന്ത്രണ്ടുവയസുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിൽ നിന്നും ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേയ്ക്കു കുട്ടിയെ പൊലീസ് കാറിൽ കയറ്റിയാണ് കൊണ്ടു പോയത്. ഫ്‌ളോറിഡാ ഓർലാൻഡോയിലെ സ്‌കൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങൾ.
മാർച്ച് ആദ്യവാരം നടന്ന സംഭവത്തെക്കുറിച്ചു സഹപാഠിയായ ആൺകുട്ടിയാണ് സ്‌കൂൾ അധികൃതർക്കു പരാതി നൽകിയത്. ഇതിനെ തുടർന്നു പന്ത്രണ്ടുവയസുകാരിയെ സ്‌കൂൾ അധികൃതർ സ്‌കൂളിൽ നിന്നും സസ്‌പെന്റ് ചെയ്തു. പൊലീസ് കുട്ടിയെ കേസിൽ നിന്നു ഒഴിവാക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും പിച്ച് കിട്ടിയ ആൺകുട്ടിയും ഇവരുടെ മാതാവും കേസിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു. ഇതോടെ പൊലീസിനും നടപടികൾ ഔദ്യോഗികമായി സ്വീകരിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നു.
കളി ഇത്രയും കാര്യമാകുമെന്നും പൊലീസ് സ്റ്റേഷനിൽ കയറേണ്ടി വരുമെന്നു കരുതിയില്ലെന്നും അറസ്റ്റിലായ പന്ത്രണ്ടുകാരി വ്യക്തമാക്കി. ഇത് ഒരു തമാശായാണ് ചെയ്തത്. ഇത്ര വലിയ പ്രശ്‌നമാകുമെന്നു കരുതിയതേയില്ല ഇവർ പറഞ്ഞു. കേസിൽ പ്രതിയായ പെൺകുട്ടി ഇനി കമ്മ്യൂണിറ്റി സർവീസും ഡ്രഗ് ടെസ്റ്റും പാസാകേണ്ടതുണ്ട്. സെമിനോൾ കൗണ്ടി സ്‌റ്റേറ്റ് അറ്റോർണി പറഞ്ഞു. കുട്ടികൾ കളിക്കുന്നതിനിടയിൽ ഇത്തരം സംഭവങ്ങൾ സാധാരണാണെന്നും ഇതിനു നടപടി സ്വീകരിച്ചത് വിഢിത്തമാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top