ഡബ്ലിന്‍: രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു നഗരപ്രദേശങ്ങളിലെ വിദ്യാര്‍ഥികളെ അപേക്ഷിച്ചു കൂടുതല്‍ എഡ്യുക്കേഷന്‍ ഗ്രാന്റ് ലഭിക്കുന്നതായി പഠനറിപ്പോര്‍ട്ട്. രാജ്യത്തെ സ്റ്റുഡന്‍ഡ് യൂണിവേഴ്സല്‍ സപ്പോര്‍ട്ട് ഫെസിലിറ്റിയില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ ഗ്രാന്റ് ലഭിക്കുന്നതില്‍ 75.4 ശതമാനം വിദ്യാര്‍ഥികളും ലോങ് ഫോര്‍ഡില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം 45.6 ശതമാനവും ഇപ്പോള്‍ ഡബ്ലിനില്‍ നിന്നുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കില്‍ഡെയര്‍ ഫെയറിലെ കണക്കുകള്‍ പ്രകാരം 48.4 ശതമാനം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഇവിടെ നിന്നു ഗ്രാന്റ് സ്വന്തമാക്കിയിട്ടുണ്ട്. വിക്‌ലോയിലെ കണക്കുകള്‍ പ്രകാരം 49.2 ശതമാനമാണ് ഇവിടുത്തെ വിജയ ശതമാനം. ഇതേ തുടര്‍ന്നു വിദ്യാര്‍ഥികളുടെ ആപേക്ഷ അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ പഠനം നടത്തുന്നതിനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
ഡബ്ലിന്‍ റീജിയണല്‍ പ്രദേശത്തെ വ്യത്യാസങ്ങളാണ് ഇപ്പോള്‍ ഇതിന്റെ ഭാഗമായി അധികൃതര്‍ അറിയിക്കുന്നത്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ പ്രാദേശിക പരിഗണനകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പഠനവിധേയമാക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം സ്ഥിരവരുമാനക്കാരായ ആളുകള്‍ക്കു തങ്ങളുടെ മക്കളുടെ ശമ്പളം അടയ്ക്കുന്നതിനു നിലവിലെ സാഹചര്യത്തില്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടൊപ്പം രാജ്യത്തെ നിലവിലെ അവസ്ഥയില്‍ കര്‍ഷകര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തുന്നവര്‍ക്കും ഇതിനു കൂടുതല്‍ സാധ്യതകളുണ്ടെന്നും ഇവര്‍ പറയുന്നു.