സ്വന്തം ലേഖകൻ
വാഷിങ്ടൺ: ആയിരത്തിലധികം വിദേശ വിദ്യാർത്ഥികൾ ഉൾപ്പെട്ട സ്റ്റുഡൻസ് വിസ തട്ടിപ്പു കേസിൽ യുഎസ് ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി അറസ്റ്റ് ചെയ്ത 21 പേരിൽ പത്ത് ഇന്ത്യൻ അമേരിക്കൻ വംശജരും.
ന്യൂയോർക്ക് ന്യൂജേഴ്‌സി വാഷിംങ്ടൺ വെർജീനിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ബ്രോക്കർമാർ, റിക്രൂട്ടേഴ്‌സ് എംപ്ലോയേഴ്‌സ് തുടങ്ങിയവരാണ് ഇന്ന് അറസ്റ്റിലായത്. ന്യൂ ജേഴ്‌സി കോളജിൽ പണം നൽകി താമസിക്കുന്നതിനുള്ള് സ്റ്റുഡൻന്റ് വിസ വർക്കേഴ്‌സ് വിസ എന്നവ തരപ്പെടുത്തി കൊടുത്തതിനാണ് ഇവർ അറസ്റ്റിലായതെന്നു ഡിപ്പാർട്ടമെന്റ് ഓഫ് ജസ്റ്റിസ് അധികൃതർ ഇന്ന് വെളിപ്പെടുത്തി. ന്യൂ ജേഴ്‌സി ക്രാൻഫോർഡിലുള്ള നോർത്തേൺ ന്യൂ ജേഴ്‌സി സർവകലാശാലയായിരുന്നു തട്ടിപ്പിന്റെ പ്രഭവ കേന്ദ്രം. കരിക്കുലമോ അധ്യാപകരോ, ക്ലാസുകളോ യാതൊരു വിദ്യാഭ്യാസ പ്രവർത്തനമോ ഇല്ലാത്ത ഈ സർവകലാശാലയുടെ പേരിൽ തട്ടിപ്പിനിരയായവർ ഭൂരിപക്ഷവും ഇന്ത്യാചൈന രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു.
സാമ്പത്തിക ലാഭത്തിനു അമേരിക്കൻ അമ്മിഗ്രേഷൻ സിസ്റ്റം ചൂഷണം ചെയ്യുവാൻ ശ്രമിച്ച ബ്രോക്കർമാരെയും റിക്രൂട്ടേഴ്‌സിനെയും എബിഐയുടെ തന്ത്രപരമായ നീക്കളിലൂടെയാണ് അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞതായി യുഎസ് അറ്റോർണി പോൾ ജെ.ഫിഷ്മാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.