ജാതിയുടെയും മതത്തിന്റെയും പേരിലല്ല സ്‌കൂളിന്റെ സമീപ സ്ഥലത്തുള്ള കുട്ടികള്‍ക്കു അഡ്മിഷന്‍ അനുവദിക്കണമെന്നു സര്‍ക്കാര്‍

ഡബ്ലിന്‍: ജാതിയുടെയും മതത്തിന്റെയും മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ല മറിച്ച് സ്‌കൂളിന്റെ സമീപ പ്രദേശത്തുള്ള കുട്ടികള്‍ക്കു വേണം പ്രൈമറി സ്‌കൂളുകളില്‍ അഡ്മിഷന്‍ അനുവദിക്കാനെന്നു വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവാന്‍ സ്‌കൂള്‍ അധികൃതരോടു ആവശ്യപ്പെട്ടു.
ജ്ഞാന സ്‌നാനം ചെയ്യാത്ത കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നതിനെച്ചൊല്ലി അടുത്തിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിനാണ് ഇപ്പോള്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്. ജ്ഞാന സ്‌നാനം ചെയ്യാത്ത കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നതിനെതിരെ നേരത്തെ തന്നെ വിവാദം ഉയര്‍ന്നിരുന്നു. ചര്‍ച്ചാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നതും.
പ്രൈമറി സ്‌കൂളുകളിലെ അഡ്മിഷന്‍ നടപടിക്രമങ്ങള്‍ മാറ്റം വരുത്തേണ്ടത് വലിയ ആവശ്യമാണെന്നു സര്‍ക്കാര്‍ വ്യക്താവ് കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. മ്ന്ത്രി സുള്ളിവാനും ഈ ആവശ്യവുമായി പൂര്‍ണമായും യോജിക്കുകയായിരുന്നു. കുട്ടികളുടെ മതപരമായ കാര്യങ്ങളല്ല, മറിച്ച് ഒരു കുട്ടി സ്‌കൂളിനോടു എത്രയും ചേര്‍്ന്നു നില്‍ക്കുന്നു എന്നതാണ് പ്രധാന കാര്യമാകേണ്ടത് എന്ന വിശദീകരണമാണ് മന്ത്രി ഇതിനായി നല്‍കിയിരിക്കുന്നത്.
ഇത്തരത്തില്‍ പ്രാദേശിക പ്രദേശത്തു ജീവിക്കുന്ന കുട്ടികള്‍ക്കു കൂടുതല്‍ പരിഗണന നല്‍കുമ്പോള്‍, മതത്തിന്റെ മേഖലയില്‍ മാത്രമല്ല, രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്കു കൂടി കൂടുതല്‍ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ പ്രാദേശികമായി വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ അനുകൂല വിദ്യാഭ്യാസ സാഹചര്യം ഒരുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി സള്ളിവന്‍ പ്രഖ്യാപിച്ചു.

Top