സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളുടെ സൈസ് കുറയ്ക്കണമെന്ന ആവശ്യം പ്രതിരോധിച്ച് മന്ത്രി അലന്‍ കെല്ലി

ഡബ്ലിന്‍: രാജ്യത്തെ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളുടെ നീളം 45 സ്‌ക്വയര്‍ മീറ്ററെങ്കിലും ഉണ്ടാകണമെന്ന നിര്‍ദേശം കര്‍ശനമാക്കിയ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തീരുമാനത്തിനു പിന്‍തുണയുമായി മന്ത്രി അലന്‍ കെല്ലി. പുതുതായി നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന്റെ ഏഴു ശതമാനമെങ്കിലും അതായത് 45 സ്‌ക്വയര്‍ മീറ്ററെങ്കിലും ഒരു മുറിയ്ക്കുണ്ടാകണമെന്ന നിര്‍ദേശമാണ് കഴിഞ്ഞ വര്‍ഷം ആദ്യം പാസാക്കിയ നിയമത്തിലൂടെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ എടുത്തത്. വാടകയ്ക്കു നല്‍കുന്ന കോംപ്ലക്‌സുകളാണെങ്കില്‍ അധികമായി നൂറു യൂണിറ്റെങ്കിലും വേണമെന്നും നിര്‍ദേശത്തിലുണ്ട്.
ആറു മാസം മുന്‍പു ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പാസാക്കിയ നിയമത്തിനെതിരെ പക്ഷേ, കഴിഞ്ഞ ദിവസം തന്നെ കെട്ടിട നിര്‍മാണ കമ്പനികള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ തീരുമാനം നിയമാനുസൃതം മാത്രമാണെന്നു പ്രസ്താവിച്ച മന്ത്രി അലന്‍കെല്ലി ഇതില്‍ നിന്നു ഇനി പിന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും പറഞ്ഞിരുന്നു. രാജ്യത്ത് നിര്‍മിക്കുന്ന ഫഌറ്റുകളിലെ മുറികള്‍ക്ക് ഏറ്റവും കുറഞ്ഞത് 45 സ്‌ക്വയര്‍ സെന്റീമീറ്ററെങ്കിലും വിസ്തീര്‍ണമുണ്ടാകണമെന്ന കര്‍ശന നിര്‍ദേശമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.
പ്രത്യേകം തരം തിരിച്ചിട്ടില്ലാത്ത ബെഡ്‌റൂമും, ലിവിങ് ഏരിയയുമില്ലാത്ത സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കു 40 സ്‌ക്വര്‍ മീറ്ററെങ്കിലും വേണമെന്ന നിര്‍ദേശമാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ നേരത്തെ നല്‍കിയിരിക്കുന്നത്. എന്നാല്‍, 50 അപ്പാര്‍ട്ട്‌മെന്റുകളെ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി സര്‍വീസായാണ് ഇപ്പോള്‍ കെട്ടിട നിര്‍മാതാക്കള്‍ ഫഌറ്റുകള്‍ നിര്‍മിക്കുന്നത്. ഇതുവഴി നിയമത്തിന്റെ ചെറിയ നൂലാമാലകള്‍ ഒഴിവാക്കാമെന്നും ഇവര്‍ പദ്ധതിയിടുന്നുണ്ട്.

Top