അമ്മയെ സന്തോഷിപ്പിക്കാന്‍ പത്തുവയസ്സുകാരിയ ആത്മഹത്യ ചെയ്തു. മെക്‌സികോയിലെ അഗസ്‌കാലിയെന്റെസിലാണ് അമ്മയുടെ സന്തോഷത്തിന് പെണ്‍കുട്ടി തൂങ്ങിമരിച്ചത്. ക്രിസ്ത്യന്‍ ഉത്സവമായ ത്രീകിങ്‌സ് ഡേയിലാണ് ഇവലിന്‍ നികോളി എന്‍, തന്റെ അമ്മയ്ക്കായി ജീവന്‍ കളഞ്ഞത്.
തന്റെ വരവോടെയാണ് അമ്മയുമായി അച്ഛന്‍ പിരിഞ്ഞതെന്നായിരുന്നു ഇവലിന്റെ ചിന്ത. അച്ഛനുമായി വേര്‍പെട്ട് ജീവിക്കുന്ന അമ്മ സന്തോഷവതിയായിരുന്നില്ല. അവര്‍ ഒരുമിക്കണമെങ്കില്‍ താന്‍ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പെണ്‍കുട്ടി കരുതി.
ഇതില്‍നിന്നാണ് ആത്മഹത്യയെന്ന പോംവഴിയില്‍ എത്തിച്ചേര്‍ന്നത്. പെണ്‍കുട്ടിയുടെ മൃതദേഹത്തിനരികില്‍ നിന്നുലഭിച്ച കത്തില്‍ ഇക്കാര്യം പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ”ഡിയര്‍ ത്രീ കിങ്‌സ്… എന്റെ അമ്മ എന്നും സന്തോഷവതിയായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പിറവിയോടുകൂടി എന്റെ അമ്മയും അച്ഛനും പിരിഞ്ഞു.
അതിനുശേഷം അമ്മയ്ക്ക് ജീവിതത്തില്‍ സന്തോഷം ലഭിച്ചിട്ടില്ല. അവര്‍ ഒരുമിക്കണം. അതിന് ഞാനില്ലാതാകണം. അമ്മ പറയുന്നപോലെ ഒരു പക്ഷെ ഞാന്‍ ജനിക്കാതിരുന്നുവെങ്കില്‍ അമ്മയ്ക്ക് ഇത്രയും ദുഖമുണ്ടാകില്ലായിരുന്നു.
അമ്മേ… ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. ഈ ഉത്സവകാലത്ത് ഞാന്‍ അമ്മയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും എന്റെ മരണം”.
ജനുവരി 6നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ മെക്‌സിക്കന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയുടെ വാക്കുകളാകാം കുട്ടിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന കാരണത്താല്‍ അമ്മയ്‌ക്കെതിരെ കേസെടുക്കാനിരിക്കുകയാണ് പൊലീസ്.