അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നു ചെയർമാനെ പുറത്താക്കിയ ആത്മഹത്യാ ചാരിറ്റി കൺസോളിന്മേലുള്ള അന്വേഷണം വീണ്ടും പുരോഗമിക്കുന്നു. വിവാദങ്ങളെ തുടർന്നു കൺസോളിന്റെ ചുമതല ഏറ്റെടുത്ത പുതിയ ചെയർമാൻ കൺസോളിന്റെ സ്വത്ത് വകകൾ ഏറ്റെടുത്തിട്ടുണ്ട്. ഓർഗനൈസേഷന്റെ സ്വത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെല്ലാമെന്നാണ് അധികൃതർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ചാരിറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ട് കമ്പനികൾ, ഇവിടുത്തെ കാറുകൾ രേഖകൾ അഠങ്ങിയ ഫയലുകൾ കംപ്യൂട്ടറുകൾ എന്നിവയെല്ലാം കൺസോളിന്റെ താല്കാലിക ചെയർമാനായി അധികാരത്തിൽ എത്തിയ ഡേവിഡ് ഹാൾ ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട്. ഗുരുതരമായ ക്രമക്കേടുകളെ തുടർന്നു ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ ആത്മഹത്യാ കൺസോളിന്റെ നിയന്ത്രണം ഇടക്കാല ഉത്തരവിനെ തുടർന്നു താല്കാലിക ചെയർമാൻ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
ഇടക്കാല ചെയർമാൻ ഡേവിഡ് ഹാൾ കഴിഞ്ഞ ദിവസം കൺസോളിന്റെ പ്രതിനിധികളായ പോളിനെയും, പാട്രിക കെല്ലിയെയും സന്ദർശിച്ച് ആസ്തികൾ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹം ഇപ്പോൾ ആസ്തികളുടെ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. 2010 മോഡൽ ഓഡ് ക്യു 5 ഉം 2009 മോഡൽ മേഴ്‌സിഡസ് സിഎൽഎസുമാണ് കമ്പനിയുടെ വാഹന ആസ്തികൾ.