മർത്തോമ സഭ നവംബർ 13 സഭൈക്യ ദിനമായി ആചരിക്കുന്നു

പി.പി ചെറിയാൻ

ന്യൂയോർക്ക്: ആഗോള തലത്തിൽ വിവിധ ക്രൈസ്തവ സഭകൾ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനും പ്രാദേശിക തലങ്ങളിൽ ക്രിസ്തുവിലുള്ള ഐക്യത അനുഭവപ്പെടുത്തുന്നതിനും ദൗത്യ നിർവഹണത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനും സഹായകരമായ പരിപാടികൾ മാർത്തോമ – സിഎസ്‌ഐ – സിഎൻഐ സഭകൾ ചേർന്ന് നടപ്പാക്കുന്നതിനു സഭൈക്യ പ്രസ്ഥാനത്തിന്റെ രൂപീകരണം പ്രയോജനകരമാണെന്നു മാർത്തോമാ സഭാ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമാ മെത്രോപ്പോലീത്ത പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

most-rev-pradeep-kumar-samantaroy-moderator-of-the-church-of-north-india
എല്ലാ വർഷവും നവംബർ രണ്ടാം ഞായറാഴ്ച സഭൈക്യ പ്രാർത്ഥനാ ദിനമായി മൂന്നു സഭകളും ചേർന്ന് ആചരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി മാർത്തോമാ സഭയിലെ എല്ലാ പള്ളികളിലും സഭാ ഐക്യത്തിനു ഊന്നൽ കൊടുത്തുകൊണ്ടുള്ള വചന പ്രഘോഷണം നടത്തുകയും സാധ്യമായ സ്ഥലങ്ങളിൽ സിഎസ്‌ഐ സിഎൻഐ മാർത്തോമ ഇടവകാംഗങ്ങളുടെ ഒരുമിച്ചു ള്ള ആരാധന വിശുദ്ധ കുർബാന പട്ടക്കാരുടെ പുൾ പിറ്റ് ചെയ്ഞ്ച് ഐക്യ പ്രാർത്ഥനാ കൂട്ടങ്ങൾ എന്നിവ ക്രമീകരിക്കുന്നതിനും മെത്രാപ്പോലീത്ത നിർദേശിച്ചു.

most-rev-dyvasirvadamcsi-moderator

Top