ഡബ്ലിൻ: ഫലത്തിലെ കൃത്യത ഉറപ്പു വരുത്താനാകാത്തതിനാൽ സാധാരണക്കാരായ ആളുകൾ ആന്റിജൻ ടെസ്റ്റ് കിറ്റുകൾ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങി ടെസ്റ്റ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി ചീഫ് മെഡിക്കൽ ഓഫിസർ ഡോ.ടോണി ഹോലാൻ. നാഷണൽ പബ്ലിക്ക് ഹെൽത്ത് എമർജൻസി ടീം ആണ് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
കൊനിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയും, ആന്റിജൻ ടെസ്റ്റിംങ് കിറ്റുകൾ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നാഷണൽ പബ്ലിക്ക് ഹെൽത്ത് എമർജൻസി ടീം ഇപ്പോൾ അതീവ ജാഗരൂഗരാണ്. ഈ സ്ഥിതി വിശേഷം ഏറെ മോശണാണ് എന്ന മുന്നറിയിപ്പാണ് ഈ ടീം ഇപ്പോൾ നൽകിയിരിക്കുന്നത്.
ഇത്തരത്തിൽ ടെസ്റ്റ് ചെയ്യുന്നത് വഴി കൃത്യമായി ഫലം ലഭിക്കില്ലെന്ന മുന്നറിയിപ്പാണ് നാഷണൽ പബ്ലിക്ക് ഹെൽത്ത് എമർജൻസി ടീം ഇപ്പോൾ നൽകുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന കിറ്റ് വാങ്ങി ഉപയോഗിച്ച് രോഗം പടർന്നു പിടിക്കുന്ന സാഹചര്യമാണ് ഇപ്പോൾ പലയിടത്തു നിന്നും ഉണ്ടാകുന്നതെന്നും ഇവർ ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നു.
ഈ ആഴ്ചയാണ് ലിഡി എന്ന സൂപ്പർ മാർക്കറ്റ് ചെയിനാണ് അയർലൻഡിൽ കൊവിഡ് 19 ആന്റിജൻ ടെസ്റ്റിങ് കിറ്റ് വിൽക്കുന്നത്. 24.99 യൂറോയാണ് ഒരു കിറ്റിന്റെ വിലയായി ഈടാക്കുന്നത്. എച്ച്.എസ്.ഇ ചെയ്യുന്ന പി.സി.ആർ ടെസ്റ്റിനെ സംബന്ധിച്ചു നോക്കുമ്പോൾ ആന്റിജൻസ് ടെസ്റ്റ് ഏറെ വിലകൂടിയതാണ്. ഈ സാഹചര്യത്തിലാണ് ആളുകൾ കൂടുതലായി ആന്റിജൻ ടെസ്റ്റിന്റെ കിറ്റ് വാങ്ങി പരിശോധന നടത്തുന്നത്.