നാസ (ഹൂസ്റ്റണ്‍): മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം സൂപ്പര്‍ മൂണ്‍ ലൂണാര്‍ എക്ലിപ്‌സ് കാണുന്നതിനുള്ള അപൂര്‍വ അവസരം സെപ്റ്റംബര്‍ 28 ന്. അടുത്ത ദിവസം ഇത് കാണാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും അടുത്ത പതിനെട്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും.
ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി നില്‍ക്കുമ്പോള്‍ മാത്രമാണ് ലൂനാര്‍ എക്ലിപ്‌സ് സംഭവിക്കുന്നത്. ഭൂമിയുടെ നിഴല്‍ ചന്ദ്രനെ മറക്കുമ്പോള്‍ അല്പം സൂര്യ രശ്മികള്‍ ചന്ദ്രനില്‍ എത്തുന്ന ഇതു ചന്ദ്രനില്‍ ചുവപ്പുനിറം ഉണ്ടാകുന്നതിനാല്‍ ബ്ലഡ് മൂണ്‍ എന്നാണിത് അറിയപ്പെടുന്നത്.
പൂര്‍ണ ഗ്രഹണം സെപ്റ്റംബര്‍ 28 നു രാത്രി 10.11 നും 07.11 നും ആരംഭിക്കും. ഏകദേശം ഒരു മണിക്കൂര്‍ പന്ത്രണ്ട് മിനിറ്റ് നീണ്ടു നില്‍ക്കുന്നതാണ് ഈ പ്രതിഭാസമെന്നാണ് വാനശാസ്ത്ര ഗവേഷകര്‍ പറയുന്നത്്. നോര്‍ത്ത്, സൗത്ത് അമേരിക്ക, യൂറോപ്പ് ആഫിക്ക വെസ്റ്റ് ഏഷ്യയുടെ ഒരു ഭാഗം ഈസ്റ്റേണ്‍ പെസഫിക്ക് എന്നിവിടങ്ങളില്‍ ഇതു വ്യക്തമായി കാണാമെന്നും നാസ അധികൃതര്‍ പറയുന്നു.
ഇതിനായി പ്രത്യേക കണ്ണട ധരിക്കേണ്ടതില്ല. ബൈനോക്കുലറും ടെലിസ്‌കോപ്പും ഉപയോഗിച്ചാല്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.