മാഡിസണ്‍ (അലബാമ): വീടിനു സമീപം നടക്കാനിറങ്ങിയ സുരേഷ് ഭായ് (58) എന്ന ഇന്ത്യന്‍ വംശജനെതിരെ നടത്തിയ അക്രമത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട എറിന്‍ പാര്‍ക്കര്‍ എന്ന പൊലീസ് ഓഫിസര്‍ കുറ്റക്കാരനല്ലെന്നു ഫെഡറല്‍ ജഡ്ജി ജനുവരി 13 നു വിധിയെഴുതി.
രണ്ടു തവണ വാദം പൂര്‍ത്തീകരിക്കുവാന്‍ തടസം നേരിട്ട് മാറ്റിവേക്കേണ്ട കേസിലാണ് ഡിസംബര്‍ 13 നു അന്തിമവിധി ഉണ്ടായത്.
പൊലീസ് നടത്തിയ ബലപ്രയോഗത്തില്‍ നിലത്തുവീണ സുരേഷ്ഭായിയുടെ കഴുത്തെല്ലിനു പരുക്കേറ്റതിനെ തുടര്‍ന്ന് ശരീരത്തിനു തളര്‍ച്ച സംഭവിച്ചിരുന്നു. ദേശീയ തലത്തില്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ട ഈ കേസില്‍ ജഡ്ജി നടത്തിയ വിധി പ്രഖ്യാപനം നിരാശജനകമാണെന്നു സുരേഷ് ഭായിയുടെ മകന്‍ ചിരാഗ പട്ടേല്‍ പറഞ്ഞു.
ഈ സംഭവത്തില്‍ മാഡിസണ്‍ മേയര്‍ സുരേഷ് ഭായിയുടെ കുടുംബാംഗങ്ങളോടു മാപ്പപേക്ഷിക്കുയും പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. അമേരിക്കയില്‍ വരുന്നവര്‍ ഇവിടുത്തെ ഒന്‍പ് ഭാഷയും നിയമങ്ങളും അറിഞ്ഞിരിക്കണമെന്നാണ് ഡിഫന്‍സ് അറ്റോര്‍ണി റോബര്‍ട്ട് ഒരു പ്രസ്താവനയില്‍ പറഞ്ഞത്.