പി.പി ചെറിയാൻ
ഡാള്ളസ്: ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്റെ ക്ഷണം അനുസരിച്ചു ഡാള്ളസിൽ എത്തിച്ചേർന്ന ഇന്ത്യൻ രാജ്യസഭാംഗവും സീനിയർ ബിജെപി നേതാവുമായ ഡോ.സുബ്രഹ്മണ്യ സ്വാമിക്കു ഡാള്ളസിൽ ഉജ്വല സ്വീകരണം നൽകി. എരി രാമസുബുവിന്റെ പ്രാർത്ഥനാ ഗാനത്തോടെ സെപ്റ്റംബർ 13 പ്ലാനോ ഹാളിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ ഗ്ലോബൽ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.പ്രകാശ് റാവു സ്വാമിയെ സമ്മേളനത്തിനു പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
തുടർന്നു നടന്ന അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ പ്രവർത്തനല ലക്ഷ്യങ്ങൾ ഡോ.റാവു വിശദീകരിച്ചു.
വിവിധ മതാനുഷ്ടാനങ്ങളും വിശ്വാസങ്ങളും സമന്വയിക്കുന്ന ഒരു കുടുംബമാണ് അമേരിക്ക. ഇതിനു സമാനമായ രാജ്യമാണ് ഇന്ത്യയും. ഈയിടെ വ്യത്യസ്ത മതത്തിലുള്ളവർക്കു അവരുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നതിനും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്നതിനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകിയിട്ടുണ്ട്.
ഇന്ത്യാ രാജ്യത്തിന്റെ ചരിത്രം ഹിന്ദുയിസവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. ഹൈന്ദവ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഓരോ പൗരനിലും നിക്ക്ഷിപ്തമായിട്ടുള്ളതാണ്. അതോടൊപ്പം ക്രൈസ്തവ മുസ്ലീം മതമൂല്യങ്ങളും സംരക്ഷിക്കാനും ബാധ്യസ്ഥരാണ്. സ്വാമി തന്റെ മുഖ്യപ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി ബാബറി മസ്ജിദ് രാമക്ഷേത്രം എന്നീ വിവാദ വിഷയങ്ങൾ പരാമർശിക്കുന്നതിനും സ്വാമി സമയം കണ്ടെത്തി.
ഡാള്ളസിൽ നിന്നുള്ള വിഴിധ ഹൈന്ദവ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഡോ.കിഷോർ (പ്രസിഡന്റ്, ഡിഎഫ്എൻ ഹിന്ദുക്ഷേത്രം), ഡോ.ജെയ്കുമാർ, പ്രശാന്ത് പട്ടേൽ, ഡോ.അനൂപ് ഷെട്ടി, ഡോ.രേണുക തുടങ്ങിയവർ സമ്മേളനത്തിന്റെ വിജയത്തിനായി നേതൃത്വം നൽകി. പ്രവർത്തി ദിവസമായിട്ടും അനുറൂറിൽപ്പരം ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തതിൽ ഡോ.ഗോപാൽ പൊന്നങ്കി പ്രത്യേം നന്ദി രേഖപ്പെടുത്തി.