സ്വവർഗ വിവാഹ ലൈസൻസ്; കിം ഡേവിഡ്‌സ് കോടതി വിധി അനുസരിക്കുന്നുവെന്നു ജഡ്ജി

സ്വന്തം ലേഖകൻ

ലൂയിസ് വില്ല: സ്വവർഗ വിവാഹ ലൈസൻസ് നിയമവിധേയമാക്കിയതിനു ശേഷം വിവാഹ ലൈസൻസ് നൽകുവാൻ വിസമ്മതിച്ച ക്ലന്റക്കി ക്ലാർക്ക് കിം ഡേവിഡ് ഇപ്പോൾ കോടതി വിധി അനുസരിക്കുന്നതായി ഫെബ്രുവരി ഒൻപതു ചൊവ്വാഴ്ച ഫെഡറൽ കോടതി ജഡ്ജി റൂളിങ് നൽകി.
സ്വവർഗ വിവാഹ ലൈസൻസ് നൽകുന്നതു ക്രിസ്തീയ വിശ്വാസത്തിനു നിരക്കുന്നതല്ലെന്നും പരസ്യമായി പ്രഖ്യാപിക്കുകയും സുപ്രീം കോടതി വിധിയെ മാനിക്കാതിരിക്കുകയും ചെയ്ത ക്ലാർക്ക് കിം ഡേവിഡ് കോടതി അഞ്ചു ദിവസത്തെ ജയിൽ ശിക്ഷ നൽകിയിരുന്നു.
വിവാഹ ലൈസൻസിൽ നിന്നും കിം ഡേവിഡിന്റെ പേര് നീക്കം ചെയ്തത് തിരുത്തി ലൈസൻസ് വീണ്ടും നൽകുവാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൽ സിവിൽ ലിബർട്ടീസ് യൂണിയൻ സമർപ്പിച്ച പരാതിയാണ് ഡിസ്ട്രിക്ട് ജഡ്ജി ഡേവിഡ് ബണ്ണിണ്ട് തള്ളിക്കളഞ്ഞ് റൂളിങ് നടത്തിയത്.
ഡേവിഡ് കേസിനെ തുടർന്നു വിവാഹ ലൈസൻസിൽ നിന്നും ക്ലർക്കിന്റെ പേർ നീക്കം ചെയ്തുകൊണ്ടു റിപബ്ലിക്കൻ ഗവർണറായിരുന്ന മാറ്റ ബെപിൻ എക്‌സിക്യുട്ടീവ് ഉത്തരവിറക്കിയിരിക്കുന്നു.
കിം ഡേവിഡ് ലഭിച്ച ജയിൽശിക്ഷ സുപ്രീം കോടതി മതസ്വാതന്ത്ര്യത്തിന്റെയും വ്യക്തി സ്വാതന്ത്രത്തിന്റെയും കൂച്ചു വിലങ്ങിടുന്നു എന്നതിനു തെളിവാണെന്നു ചൂണ്ടിക്കാട്ടി ദേസീയ തലത്തിൽ ചൂടുപിടിച്ച സംവാദനങ്ങൾക്കും ഇടയാക്കിയിരുന്നു. കെന്റക്കി ക്ലാർക്ക് കിം ഡേവിഡ്‌സിന്റെ സംരക്ഷിക്കുന്നതിനു സ്റ്റേറ്റ് സെനറ്റ് കമ്മിറ്റി ഒരു പ്രത്യേക ബിൽ ഇന്ന് പാസാക്കി സ്വവർഗ വിവാഹത്തിനു അനുകൂലമായി സുപ്രീം കോടതി വിധി നിലനിൽക്കുമ്പോൾ കിം ഡേവിഡ്‌സിനു ചുറ്റും ഒരു സുരക്ഷാ കവചം സൃഷ്ടിക്കുന്നതിനാണ് സെനറ്റ് കമ്മിറ്റി ശ്രമിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top