കളിത്തോക്കുമായി നിന്ന ബുദ്ധിവളര്‍ച്ചയെത്താത്ത യുവാവിനെ അക്രമി എന്ന് തെറ്റിദ്ധരിച്ച് പോലീസ് വെടിവെച്ചു കൊന്നു

സ്‌റ്റോക്ക്‌ഹോം: കളിത്തോക്കുമായി നിന്ന ബുദ്ധിവളര്‍ച്ചയെത്താത്ത യുവാവിനെ പോലീസ് വെടിവെച്ചു കൊന്നു. സ്വീഡനിലാണ് സംഭവം നടന്നത്. കൈയ്യില്‍ കളിത്തോക്കുമായി നില്‍ക്കുകയായിരുന്ന എറിക്ക് ടോറല്‍ എന്ന ഇരുപതുകാരനെയാണ് അക്രമി എന്ന് തെറ്റിദ്ധരിച്ച് സ്വീഡന്‍ പൊലീസ് വെടിവച്ചു വീഴ്ത്തിയത്. കൊല്ലപ്പെട്ട യുവാവ് ഡൗണ്‍ സിന്‍ഡ്രോം ബാധിതനാണ് ഇയാള്‍ക്ക് ഓട്ടിസവുമുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ എറിക്ക് ടോറല്‍നു നേരെ നടത്തിയ വെടിവയ്പ്പ് ആസൂത്രിതമല്ലായിരുന്നു എന്നും സെന്ററല്‍ സ്‌റ്റോക്ക്‌ഹോമില്‍ വാസസ്റ്റണില്‍ ഒരാള്‍ തോക്കുമായി നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ സ്ഥലത്തെത്തിയതെന്നും തോക്കുമായി നില്‍ക്കുന്ന യുവാവിനെ കണ്ടപ്പോള്‍ സ്ഥിതി അപകടകരമെന്ന് തോന്നിയതിനാലാണ് വെടിവെച്ചതെന്നും പോലീസ് പറഞ്ഞു.

പിന്നീടാണ് എറിക്‌ന്റെ കൈവശം ഉണ്ടായിരുന്നത് കളിത്തോക്കാണെന്ന് മനസിലായതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത് തങ്ങളുടെ മകന്‍ ഡൗണ്‍ സിന്‍ഡ്രോമും ഓട്ടിസവും ബാധിച്ച കുട്ടിയാണെന്ന് എറിക്കിന്റെ മാതാപിതാക്കള്‍ പറയുന്നു. അവനാകെ പറഞ്ഞിരുന്നത് ‘അമ്മ’ എന്ന വാക്ക് മാത്രമാണ്. കയ്യിലുണ്ടായിരുന്നത് കളിത്തോക്കും. വെറും മൂന്ന് വയസ്സുകാരന്റെ വളര്‍ച്ച മാത്രമുണ്ടായിരുന്ന അവന്‍ അപകടകാരിയാണെന്ന് പോലീസിന് എങ്ങനെ തോന്നിയെന്ന് മനസ്സിലാകുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് പോലീസുകാര്‍ ചേര്‍ന്നാണ് എറിക്കിന്റെ വയറിന് നേര്‍ക്ക് നിറയൊഴിച്ചത്. എറിക്ക് ടോറലിന്റെ അമ്മ കാറ്ററിന സോഡര്‍ബെര്‍ഗ് പറഞ്ഞു. ഇത്തരത്തിലുള്ള നടപടിയിലൂടെ ഈ വര്‍ഷം ആറ് പേരെയാണ് സ്വീഡിഷ് പോലീസ് വെടിവെച്ച് കൊന്നത് എന്ന് സ്വീഡിഷ് പബ്ലിക്ക് റേഡിയോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കാര്യമായ പ്രകോപനം ഒന്നും കൂടാതെ സ്വീഡിഷ് പൊലീസ് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ഇതിനോടകം തന്നെ അനേകം പ്രതിഷേധങ്ങളാണ് ഉയരുന്നത്.

Top