വീട്ടിലെ സ്വിമ്മിങ് പൂളിനായി കുടിവെള്ളം; 15000 ലീറ്റർ വെള്ളം ഉപയോഗിക്കുന്ന ധോണി വിവാദത്തിൽ

സ്വന്തം ലേഖകൻ

റാഞ്ചി: പ്രദേശത്തുള്ളവരെല്ലാം കടുത്ത വരൾച്ചയിൽ കഴിയുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിങ് ധോനി തന്റെ വീട്ടിലെ സ്വിമ്മിങ് പൂളിനായി ദിവസവും 15,000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നതായി ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

dhoni1
റാഞ്ചിയിലെ ധോണിയുടെ വീടിന് സമീപത്തുള്ളവരാണ് ആരോപണവുമായി രംഗത്തെത്തിയത്. തങ്ങൾക്ക് നാല് കുഴൽകിണറുകളുണ്ടെന്നും എന്നാൽ അവയിലൊന്നും വെള്ളമില്ലെന്നും ധോണിയുടെ അയൽവാസിയായ രാജു ശർമ്മ എന്നയാൾ പറയുന്നു.
എന്നാൽ, ധോണിയാകട്ടെ 15,000 ലിറ്റർ വെള്ളമാണ് ദിവസേന ഉപയോഗിക്കുന്നത്. 5,000 ത്തോളം ആളുകളാണ് വെള്ളമില്ലാതെ ഇവിടെ കഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ധോണിയുടെ വക്താവ് വാർത്തകൾ നിഷേധിച്ചു. ധോണി സ്ഥലത്തുള്ളപ്പോൾ മാത്രമേ പൂൾ നിറയ്ക്കാറുള്ളുവെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

Top