അയർലന്റ് സീറോ സീറോ മലബാർ പള്ളി കമ്മറ്റി യിൽ തമ്മിലടിയും തെറിവിളിയും

സ്വന്തം ലേഖകൻ

ഡബ്ലിൻ : അയർലന്റിൽ സീറോമലബർ പള്ളി കമ്മറ്റിയിൽ തെറി വിളിയും, തമ്മിലടിയും. പള്ളി കമ്മിറ്റിയുടെ വാടസ്പ്പ് ഗ്രൂപ്പിൽ പച്ച തെറിയുമായി കമിറ്റി അംഗങ്ങൾ ഓഡിയോ പോസ്റ്റ് ചെയ്യുകയാണ്‌. കുട്ടികളും, സ്ത്രീകളും വൈദീകരും ഒക്കെയുള്ള ഗ്രൂപ്പിൽ കേട്ടാൽ അറക്കുന്ന തെറിയുടെ പൂരമാണ്‌. വധ ഭീഷണി വരെ മുഴങ്ങുന്നു.പല ഗ്രൂപ്പുകളിലും ഷെയർ ചെയ് തിരിക്കുകയാണ്‌ ഇതിനകം.
കമ്മറ്റി ഗ്രൂപ്പിലെ കാര്യങ്ങൾ മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തി. സൗദിയിൽ മുമ്പ് ജയിൽ വാസം അനുഭവിച്ച പ്രവാസി മലയാളി അടക്കം ഉള്ളവർ പള്ളി കമിറ്റിയിൽ ഉണ്ട്.മറ്റൊരു മലയാളിയുടെ വീട്ടിൽ കയറി അക്രമം ന ടത്തിയ കേസിൽ അയർലന്റിൽ പ്രതിയായ ആൾ വരെ സീറോ മലബാർ പള്ളികമിറ്റിയിൽ ഉണ്ട്.zero-link

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ വൈദീകന്റെ സ്വന്തം ഇഷ്ടപ്രകാരം പള്ളി കമിറ്റിയിൽ എടുക്കുകയായിരുന്നു. ഇയാളാണ്‌ തെറിവിളിയും, തമ്മിലടിയും ഇപ്പോൾ ഉണ്ടാക്കുന്നത് എന്നാണ്‌ ആരോപണം.ജോയിന്റ് സെക്രട്ടറി പള്ളി കമ്മറ്റിയുടെ വാട്സ് അപ് ഗ്രൂപ്പിൽ ആണ് തന്ത ക്ക് വി ളിച്ച് തെറിയഭിഷേകം നടത്തിയിരിക്കുന്നത് . മുൻ വൈദീകരെ വരെ തെറി വിളിക്കുന്നുണ്ട്. മദ്യ ലഹരിയിൽ വാടസപ്പ് ഗ്രൂപ്പിൽ കയറി മനപൂർവ്വം വിഷയങ്ങൾ ഉണ്ടാക്കുന്ന ഒരു സംഘം ഉള്ളതായും പറയുന്നു.മാത്രമല്ല പ്രളയത്തിനായി അയർലന്റിലെ സീറോ മലബാറിൽ നിന്നും പിരിച്ചെടുത്ത വൻ തുകയുടെ കണക്കും ചിലവാക്കിയ രീതിയും സംബന്ധിച്ച് വിശ്വാസികൾ ചോദിക്കുകയാണ്‌.ireland-syro-malabar

കേരളത്തിൽ നിന്നും ഇപ്പോൾ 10ഓളം വൈദീകർ അയർലന്റിൽ എത്തി സീറോമലബാർ സഭയേയും 3000ത്തോളം വരുന്ന പ്രവാസികളേയും നയിക്കുകയാണ്‌. വൻ തുക ചിലവിട്ട് കേരളത്തിൽ നിന്നും വൈദീകരേ എത്തിച്ച് പിരിവും നല്കി ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ അയർലന്റിൽ വേണ്ടാ എന്ന് ഒരു വിഭാഗം വിശ്വാസികൾ പറയുന്നു. കത്തോലിക്കാ രാജ്യമായ അയർലന്റിൽ എല്ലായിടത്തും പള്ളികൾ ഉണ്ട് എന്നിരിക്കെയാണ്‌ മലയാളി വൈദീകർ പ്രവാസികളേ നയിക്കാൻ എത്തിയത്. പിരിവും, തമ്മിലടിയും മൂലം മനം മടുത്ത പലരും അയർലന്റിലെ ദേവാലയങ്ങളിൽ അവരുടെ മത ചടങ്ങുകൾക്ക്  പോകാൻ തുടങ്ങിയിരിക്കുകയാണ്‌.

Top