
ഡബ്ലിൻ : ഗാർഡിയൻ റേച്ചൽ ചർച്ച് വികാരി റവ. ഫാ. ഡെർമോട്ട് ലെയ്‌കോക്കിന്റെ വേർപാട് സീറോ മലബാർ സഭക്ക് തീരാ നഷ്ടമെന്ന് സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റൽ റവ ഫാ ജോസഫ് ഓലിയക്കാട്ടിൽ.അയർലന്റിലെ സീറോ മലബാർ സഭക്കും പ്രത്യേകിച്ച് ബ്‌ളാക്ക്‌റോക്കിലെ ഇടവക ജനത്തിന്റെ വളർച്ചക്കും നിർണായകമായി പങ്കുവഹിച്ച് മലയാളി സമൂഹത്തെ ചേർത്ത് പിടിച്ച വൈദിക ശേഷ്ഠനായിരുന്നു ഫാ ഡെർമട്ട് എന്ന് ഫാ ജോസഫ് ഒളിയക്കാട്ടിൽ അനുശോചന സന്ദേശത്തിൽ സ്മരിച്ചു.
10 വർഷം മുൻപ് സീറോ മലബാർ കുർബാന ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ തുടങ്ങാൻ അനുമതി നൽകുകയും, സീറോ മലബാർ സഭ സമൂഹത്തെ ചേർത്ത് നിർത്തി എല്ലാവരോടും സൗമ്യമായി ഇടപെടുന്ന സവിശേഷ്ഠ വ്യക്തിത്വം ഉള്ള വൈദികനായിരുന്നു ഫാ.ഡെർമോട്ട് എന്നും ഫാ ഓലിയക്കാട്ടിൽ അനുസ്മരിച്ചു. ഫാ ഡെർമോട്ട് ലെയ്‌കോക്കിന്റെ വേർപാട് ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ എല്ലായ്‌പ്പോഴും സ്മരിക്കപ്പെടുമെന്നും ഫാ. ജോസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഫാ. ഡെർമോട്ട് ലെയ്‌കോക്കിന് വേണ്ടി നടത്തിയ പ്രത്യേക പ്രാർത്ഥന ചടങ്ങുകൾക്കും ഒപ്പീസിനും റവ .ഫാ .ജോസഫ് മാത്യു , ഫാ സെബാൻ സെബാസ്ററ്യൻ എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച്ച രാത്രി 8 മണിമുതൽ 9.30 വരെ അയർലന്റിലെ വിവിധ മാസ് സെന്ററുകളിൽ നിന്നുള്ള നൂറു കണക്കിന് സീറോ മലബാർ വിശ്വാസികൾ ഫാ ഡെർമോട്ട് ലൈകോക്കിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയിലും ഒപ്പീസിലും പങ്കെടുത്തു .
സീറോ മലബാർ സഭ ഡബ്ലിൻ റീജിയൻ ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി ,റീജിയണൽ പിതൃവേദി പ്രസിഡണ്ട് സിബി സെബാസ്റ്റ്യൻ ,പി ആർ ഒ ജൂലി ചിറയത്ത് , റീജിയണൽ സഭായോഗം ഭാരവാഹികളായ സീജോ കാച്ചപ്പിള്ളി , ജോയിച്ചൻ മാത്യു , ജയൻ മുകളേൽ , ജിൻസി ജോസഫ് , ട്രസ്റ്റിമാരായ മെൽബിൻ സ്‌കറിയ , സിനു മാത്യു , സന്തോഷ് ജോൺ, സാക്രിസ്റ്റ്യൻ വിൻസന്റ് നിരപ്പേൽ എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു.
നേരത്തെ ഡബ്ലിൻ ആർച്ച് ബിഷപ്പ് മാർ ഡെർമോട്ട് ഫാരെൽ, ബിഷപ്പ് ഡോണൽ റോച്ചെ ,ഡബ്ലിനിലെ സഹായ മെത്രാനായ ബിഷപ്പ് പോൾ ഡെംപ്സിയും നിരവധി വൈദികരും ചേർന്ന് ഫാ ഡെർമോട്ടിന്റെ ഭൗതിക ശരീരം ഗാർഡിയൻ ഏഞ്ചൽ പള്ളിയിലേക്ക് സ്വീകരിച്ചു .അയർലന്റിലെ നാനാതുറയിൽ വിവിധ ആളുകൾ അടക്കം നൂറുകണക്കിന് വിശ്വാസികൾ ഫാ.ഡെർമോട്ടിന് വിടവാങ്ങൽ കർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ പ്രത്യേക ഫ്യൂണറൽ മാസിനു . വിശുദ്ധ ശേഷം 12 മണിക്ക് Shankill സെമിത്തേരിയിൽ ഫാ.ഡെർമോട്ടിന്റെ ഭൗതിക ശരീരം അടക്കം ചെയ്യും.