ഡബ്ളിന്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് കുടുംബ സംഗമം ജൂണ്‍ 25 ശനിയാഴ്ച.

കിസാന്‍ തോമസ്‌

ഡബ്ലിന്‍: പ്രവാസ ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന മൂന്നാമത് കുടുംബ സംഗമം ലൂക്കനില്‍ നടത്തപ്പെടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണ് 25 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്.

ഒന്‍പത് മാസ്സ് സെന്റെറുകളെ ഒരു കുടക്കീഴില്‍ അണിനിരത്തി കുടുംബ സുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ,നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും ,കുട്ടികള്‍ക്കും,ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.

കുടുംബ സംഗമത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ളയിന്‍സ് ഫാ. ജോസ് ഭരണികുളങ്ങര,ഫാ. ആന്റെണി ചീരംവേലില്‍,സെക്രട്ടറി മാര്‍ട്ടിന്‍ സ്കറിയ എന്നിവര്‍ അറിയിച്ചു.
സഭാ സമിതിയംഗങ്ങളുടെ നേതൃത്വത്തിലുള്ള കമ്മറ്റി കുടുംബ സംഗമത്തിന് വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു .

Top