
ഡബ്ലിന്‍ : ഫാ. മാത്യു ഇലവുങ്കല്‍ വി സി നയിക്കുന്ന ഡബ്ലിന്‍ റീജിയന്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 26 മുതല്‍ അയർലന്റിലെ ബ്ലാക്ക് റോക്കിൽ നടക്കുന്നു. ഒക്ടോബര്‍ 26,27,28 തീയതികളില്‍ ബ്ലാക്ക് റോക്ക് ന്യൂടൗണ്‍പാര്‍ക്ക് അവന്യുവിലുള്ള ” ചര്‍ച്ച് ഓഫ് ദി ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സില്‍” വെച്ചാണ് ത്രിദിന ധ്യാനം നടക്കുന്നത് .പ്രമുഖ വചന പ്രഘോഷകന്‍ മുരിങ്ങൂര്‍ ധ്യാന കേന്ദ്രം മുൻ ഡയറക്ടറും, കല്യാൺ താബോർ ഡിവൈൻ റിട്രീറ്റ് സെൻ്റർ, ഡയറക്‌ടറുമായ ഫാ. മാത്യു ഇലവുങ്കല്‍ (കൊച്ചു മാത്യു അച്ചന്‍) ആണ് കുടുംബ നവീകരണ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് .ഒക്ടോബര്‍ 26 ശനിയാഴ്ച 11.30മുതല്‍ 7.30 വരെയും ഞായറാഴ്ച ഒരു മണി മുതല്‍ ഏഴര വരെയും തിങ്കളാഴ്ച 11.30 മുതല്‍ ഏഴര വരെയുമാണ് ധ്യാനം നടക്കുന്നത് മുതിർന്നവർക്കുള്ള ധ്യാനം നടക്കുന്നത് .
ഇതേ ദിവസങ്ങളിൽ തന്നെ ”ആത്മീയം” എന്ന പേരില്‍ കുട്ടികള്‍ക്കുള്ള ധ്യാനവും നടത്തും.വേദപാഠം പഠിക്കുന്ന കുട്ടികളെ മൂന്ന് ഗ്രൂപ്പാക്കി തിരിച്ചാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.ഗ്രൂപ്പ് ഒന്നില്‍ നാല്, അഞ്ച് , ആറ് ക്ലാസുകളും ഗ്രൂപ്പ് രണ്ടില്‍ 7,8,9,10 ക്ലാസുകളിലും , ഗ്രുപ്പ് മുന്നിൽ 11,12 ക്ളാസുകളിൽ പഠിക്കുന്ന കുട്ടികളെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നോർത്ത് സൈഡിൽ നിന്നും വരുന്നവർ M 50 14 -എക്സിറ്റിൽ ഇറങ്ങിയും , വാട്ടർ ഫോർഡ് – വിക്ക്ലോ – ഭാഗത്ത് നിന്നും വരുന്നവർ എക്സിറ്റ് 17 ൽ ഇറങ്ങി N 11 വഴി ധ്യാനകേന്ദ്രത്തിൽ എത്താവുന്നതാണ് .അനുഗ്രഹ ദായകമാകുന്ന കുടുംബവിശുദ്ധീകരണ ധ്യാനത്തിൽ എല്ലാവരും വന്ന് സംബന്ധിക്കണമെന്ന് സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ ഫാ ജോസഫ് മാത്യു ഓലിയക്കാട്ടിൽ അഭ്യര്‍ത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് – Siby Sebastian -0894488895 ,Joychan Mathew-0872636441,Binujith Sebastian-0879464254 ,എന്നിവരെ കോണ്ടാക്ട് ചെയ്യാവുന്നതാണ്.
Address: Church of the Guardian Angels Newtownpark Ave, Rockfield, Blackrock, Co. Dublin-A94 WF89